Image Courtesy: Twitter
ന്യൂഡല്‍ഹി: 2015-ല്‍ ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലുമായി നടന്ന ലോകകപ്പ് കളിച്ചത് പരിക്കേറ്റ് കാല്‍മുട്ടുമായിട്ടാണെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി.
ടൂര്‍ണമെന്റിലെ ഏഴു മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളുമായി ഉമേഷ് യാദവിനു പിന്നില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയത് ഷമിയായിരുന്നു. കഴിഞ്ഞ ദിവസം മുന്‍ താരം ഇര്‍ഫാന്‍ പത്താനുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവിലാണ് ഷമി താന്‍ പരിക്കോടെയാണ് ആ ലോകകപ്പ് കളിച്ചതെന്ന് വെളിപ്പെടുത്തിയത്.
''2015 ലോകകപ്പിനിടെ എന്റെ കാല്‍മുട്ടിന് പരിക്കുണ്ടായിരുന്നു. മത്സരങ്ങള്‍ക്കുശേഷം എനിക്ക് നടക്കാന്‍ തന്നെ സാധിച്ചിരുന്നില്ല. പരിക്കോടെയാണ് ടൂര്‍ണമെന്റിലുടനീളം കളിച്ചത്'', ഷമി പറഞ്ഞു.
''ആദ്യ മത്സരത്തില്‍ തന്നെ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. പലപ്പോഴും എന്റെ കാല്‍മുട്ടും തുടകളും ഒരേ വലിപ്പത്തിലായിരുന്നു. ഡോക്ടര്‍മാര്‍ എല്ലാ ദിവസവും അതില്‍ നിന്ന് നീര് കുത്തിയെടുക്കുമായിരുന്നു. മൂന്ന് വേദനസംഹാരി ഗുളികളാണ് അന്ന് ദിവസേന ഞാന്‍ കഴിച്ചിരുന്നത്''-ഷമി വ്യക്തമാക്കി.
Content Highlights: Mohammed Shami reveals he played 2015 World Cup with fractured knee
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..