''ഇംഗ്ലണ്ട് പര്യടനത്തില്‍ 20 വിക്കറ്റ് വീഴ്ത്തണം, 200 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കണം''


ഇംഗ്ലണ്ട് പര്യടനത്തിലെ ആറു ടെസ്റ്റുകളില്‍ നിന്ന് 20 വിക്കറ്റുകള്‍ നേടാമെന്ന വിശ്വാസത്തിലാണ് ഷമി.

മുഹമ്മദ് ഷമി | Photo: BCCI

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. ഇംഗ്ലണ്ടിലേക്ക് പോകാനായി ഇന്ത്യന്‍ ടീം അംഗങ്ങള്‍ മുംബൈയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് അഭിമാനപ്പോരാട്ടമാണ് ഈ മത്സരം. അതോടൊപ്പം ഒരു വ്യക്തിഗത നേട്ടത്തിലെത്താനുള്ള പരിശ്രമത്തിലാണ് ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി.

200 ടെസ്റ്റ് വിക്കറ്റുകള്‍ എന്ന നാഴികക്കല്ല് പിന്നിടാന്‍ ഒരുങ്ങുകയാണ് ഷമി. അതിന് ഇനി 20 വിക്കറ്റുകള്‍ കൂടി മതി. ഇംഗ്ലണ്ട് പര്യടനത്തിലെ ആറു ടെസ്റ്റുകളില്‍ നിന്ന് 20 വിക്കറ്റുകള്‍ നേടാമെന്ന വിശ്വാസത്തിലാണ് ഷമി. 'ഇതിന് മുമ്പ് കരിയറില്‍ ഞാന്‍ ഇതുപോലെ ഒരു ലക്ഷ്യം വെച്ചിട്ടില്ല. ആറു ടെസ്റ്റുകളാണ് ഇത്തവണ കളിക്കുന്നത്. അതുകൊണ്ട് വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാറല്ല. ഇംഗ്ലണ്ടില്‍ ബൗളിങ്ങിനുള്ള സാഹചര്യം മികച്ചതാണ്. അതുകൊണ്ട് 20 വിക്കറ്റുകള്‍ നേടാനാകുമെന്നു തന്നെയാണ് വിശ്വാസം.' സ്‌പോര്‍ട്‌സ് ടോക്കിന് നല്‍കിയ അഭിമുഖത്തില്‍ ഷമി പറയുന്നു.

ഇംഗ്ലണ്ട് പര്യടനത്തിനായി 20 അംഗ സ്‌ക്വാഡിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. അതില്‍ ആറു പേസ് ബൗളര്‍മാരാണുള്ളത്. വലങ്കയ്യന്‍ പേസ് ബൗളറായ ഷമിയും ഇഷാന്ത് ശര്‍മയും ജസ്പ്രീത് ബുംറയുമാകും ന്യൂസീലന്റിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പേസ് ആക്രമണം നയിക്കുക.

Content Highlights: Mohammed Shami Indian Cricketer on England Tour

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


jo joseph/ daya pascal

1 min

തിരഞ്ഞെടുപ്പ് കഴിഞ്ഞും ജോ ജോസഫിന്റെ കുടുംബത്തിന് ജീവിക്കണ്ടേ ?; സൈബര്‍ ആക്രമണത്തില്‍ ഡോ. ദയ

May 26, 2022


Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022

More from this section




Most Commented