വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വമ്പന്‍ ജയത്തിനു പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലിയെ പ്രശംസിച്ച് പേസര്‍ മുഹമ്മദ് ഷമി.
ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ വെറും 10.5 ഓവറില്‍ 35 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ടെംബ ബവുമ, ഡെയ്ന്‍ പിഡെറ്റ്, ക്വിന്റണ്‍ ഡിക്കോക്ക്, ഫാഫ് ഡുപ്ലെസി എന്നിവരുടെ കുറ്റി തെറിപ്പിക്കുകയും ചെയ്തു. തന്റെ ഈ പ്രകടനത്തിന്റെ ക്രെഡിറ്റ് ഷമി നല്‍കുന്നത് ക്യാപ്റ്റനാണ്.
ബൗളര്‍മാര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്കുന്ന ക്യാപ്റ്റനാണ് കോലിയെന്ന് ഷമി പറയുന്നു. പന്തിന്റെ ലെങ്തും ഓരോരുത്തരുടെയും സ്പെല്ലുകളുമെല്ലാം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ബൗളര്മാര്ക്കുതന്നെ നല്‍കുന്നയാളാണ് കോലിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ഞങ്ങളെ എപ്പോഴും കേള്‍ക്കുന്ന ക്യാപ്റ്റനാണ് കോലി. മത്സരത്തിനിടെ ഞങ്ങളുടെ തന്ത്രങ്ങള്‍ പിന്തുടരാനുള്ള സ്വാതന്ത്ര്യം അദ്ദേഹം നല്‍കാറുണ്ട്. ഒരു സ്പെല്ലില് അഞ്ച് ഓവറോ ഏഴ് ഓവറോ എറിയണമെന്ന കാര്യം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും അദ്ദേഹം ഞങ്ങള്‍ക്ക് തന്നിട്ടുണ്ട്. ടീം ഒന്നടങ്കം ക്യാപ്റ്റനെ വിശ്വസിക്കുന്നു, അദ്ദേഹം തിരിച്ചും'', ഷമി കൂട്ടിച്ചേര്‍ത്തു.
അഞ്ചു വിക്കറ്റ് നേട്ടത്തോടെ ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റിലെ നാലാം ഇന്നിങ്സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടവും ഷമി സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ നാലു പേരെ ബൗള്‍ഡാക്കിയ ഷമി, ജസ്പ്രീത് ബുംറയ്ക്കു ശേഷം ഒരു ടെസ്റ്റ് ഇന്നിങ്സില്‍ നാലു പേരെ ബൗള്‍ഡാക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കി.
Content Highlights: Mohammed Shami hails skipper Virat Kohli
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..