കിങ്സ്റ്റണ്‍: മുഹമ്മദ് ഷമി നല്ല ബൗളറാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. എന്നാല്‍ ഷമിയെന്ന ബാറ്റ്സ്മാനെ കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ ചര്‍ച്ചചെയ്യുന്നത്. കഴിഞ്ഞ ആറു ടെസ്റ്റ് ഇന്നിങ്സില്‍ നിന്ന് ഷമി നേടിയ റണ്‍ എത്രയാണെന്ന് അറിയാമോ? പൂജ്യം!
ഇപ്പോള്‍ കിങ്സ്റ്റണില്‍ വെസ്റ്റിന്‍ഡീസിനെതിരേ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലും ഷമി പുറത്തായത് പൂജ്യം റണ്ണിനാണ്. നേരിട്ട രണ്ടാം പന്തില്‍ തന്നെ ഇന്ത്യന്‍ പേസ് ബൗളര്‍ ക്രീസ് വിട്ടു. റഹ്ഖീം കോണ്വാളിനാണ് വിക്കറ്റ്.
നോര്‍ത്ത് സൗണ്ടില്‍ നടന്ന വെന്‍ഡീസിനെതിരായ ടെസ്റ്റിലും നേരിട്ട ആദ്യ പന്തില്‍ തന്നെ ഷമി പുറത്തായി. ഓസ്ട്രേലിയക്കെതിരെ കഴിഞ്ഞ നാല് ഇന്നിങ്സിലും അക്കൗണ്ട് തുറക്കാനായില്ല.
ഷമിയുടെ അവസാന ആറു ഇന്നിങ്സുകള്‍
0(2) vs വെസ്റ്റിന്‍ഡീസ് (കിങ്സ്റ്റണ്‍)
0(1)vs വെസ്റ്റിന്‍ഡീസ് (നോര്‍ത്ത് സൗണ്ട്)
0*(3)vs ഓസ്ട്രേലിയ (മെല്‍ബണ്‍)
0*(0)vs ഓസ്ട്രേലിയ (പെര്‍ത്ത്)
0(1)vs ഓസ്ട്രേലിയ (പെര്‍ത്ത്)
0(1)vs ഓസ്ട്രേലിയ (അഡ്ലെയ്ഡ്)
Content Highlights: Mohammed Shami Batting Zero Run India vs West Indies