ഒരൊറ്റ ഡോട്ട് ബോള്‍ പോലുമില്ലാതെ ഷെഹ്‌സാദിന്റെ വെടിക്കെട്ട്; കണ്ണുതള്ളി കാണികള്‍


12 പന്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയ ഷെഹ്‌സാദ് 16 പന്തിലെത്തിയപ്പോഴേക്കും 74 റണ്‍സ് അടിച്ചെടുത്തു. ഇതോടെ ഷെഹ്‌സാദിന്റെ ടീം നാല് ഓവറില്‍ നേടിയത് 96 റണ്‍സ്.

ഷാര്‍ജ: ടി ടെന്‍ ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാന്‍ താരം മുഹമ്മദ് ഷെഹ്‌സാദിന്റെ വെടിക്കെട്ട്. കാണികളുടെ കണ്ണുതള്ളിപ്പോകുന്ന തരത്തലിയാരുന്നു ഷെഹ്‌സാദിന്റെ ബാറ്റിങ്. 12 പന്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയ ഷെഹ്‌സാദ് 16 പന്തിലെത്തിയപ്പോഴേക്കും 74 റണ്‍സ് അടിച്ചെടുത്തു. ഇതോടെ ഷെഹ്‌സാദിന്റെ ടീം നാല് ഓവറില്‍ നേടിയത് 96 റണ്‍സ്.

സിന്ധിസിന് എതിരെ രജ്പുതിനായി കളിക്കാനിറങ്ങിയ ഷെഹ്‌സാദ് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ നിറഞ്ഞാടുകയായിരുന്നു. ആറു ബൗണ്ടറിയും എട്ട് സിക്‌സും അഫ്ഗാന്‍ താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഒരൊറ്റ ഡോട്ട് ബോളുമില്ലാതെയായിരുന്നു ഷെഹ്‌സാദിന്റെ പ്രകടനം. മുഹമ്മദ് നവാസ്, ജോഫ്രാ ആര്‍ച്ചര്‍, തിസാര പെരേര, ഫവാദ് അഹമ്മദ് എന്നിവരുടെ പന്തുകള്‍ നിലംതൊടാതെ പറന്നു.

ബ്രണ്ടന്‍ മക്കല്ലത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ രജ്പുത് ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിന്ധ് 10 ഓവറില്‍ 94 റണ്‍സ് നേടി. 20 പന്തില്‍ 42 റണ്‍സ് അടിച്ച വാട്‌സണ്‍ന്റെ മികവിലായിരുന്നു ഇത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ രജ്പുതിന് എല്ലാം അനായാസമായിരുന്നു. നാല് ഓവറിനുള്ളില്‍ 10 വിക്കറ്റിന് രജ്പുത് വിജയിച്ചു.

Content Highlights: Mohammad Shahzad slams record-breaking 74 runs off 16 balls T 10 League

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


pinarayi vijayan

1 min

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; പി.സി ജോര്‍ജിന്റേത് നീചമായ വാക്കുകള്‍- മുഖ്യമന്ത്രി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section




Most Commented