
Photo: AFP
ദുബായ്: 2021-ലെ ഐ.സി.സിയുടെ ഏറ്റവും മികച്ച ട്വന്റി 20 ക്രിക്കറ്റ് താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി പാകിസ്താന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്. ഇതാദ്യമായാണ് റിസ്വാന് പുരസ്കാരത്തിനര്‍ഹനാകുന്നത്.
2021-ല്‍ 29 അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങള്‍ കളിച്ച റിസ്വാന് 73.66 ശരാശരിയില്‍ 1326 റണ്‍സ് നേടി. ഇതില്‍ ഒരു സെഞ്ചുറിയും ഉള്‍പ്പെടും. 134.89 ആണ് സ്ട്രൈക്ക് റേറ്റ്. 2021 ട്വന്റി 20 ലോകകപ്പിലും താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.ട്വന്റി 20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സെടുത്ത മൂന്നാമത്തെ താരമാണ് റിസ്വാന്.
ദക്ഷിണാഫ്രിക്കയ്ക്കെതിരേ കറാച്ചിയില്‍ നടന്ന ട്വന്റി 20 മത്സരത്തില്‍ റിസ്വാന് സെഞ്ചുറി നേടിയിരുന്നു. പിന്നാലെ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ 87 റണ്‍സും അടിച്ചെടുത്തു.
ബാറ്റുകൊണ്ട് മാത്രമല്ല വിക്കറ്റിന് പിന്നിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ റിസ്വാന് കഴിഞ്ഞു. ഇന്ത്യയ്ക്കെതിരായ ട്വന്റി 20 ലോകകപ്പ് മത്സരത്തില്‍ പാകിസ്താന് പത്തുവിക്കറ്റിന്റെ കൂറ്റന്‍ ജയം സമ്മാനിച്ചതില്‍ റിസ്വാന് നിര്‍ണായക പങ്കുവഹിച്ചിരുന്നു.
Content Highlights: Mohammad Rizwan win the ICC Men's T20I Cricketer of the Year 2021 award
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..