Photo: AFP
കറാച്ചി: ട്വന്റി 20 ക്രിക്കറ്റില്‍ സമാനതകളില്ലാത്ത നേട്ടം സ്വന്തമാക്കി പാകിസ്താന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ട്വന്റി 20 യില്‍ 2000 റണ്‍സ് നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് റിസ്വാന് സ്വന്തമാക്കിയത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 മത്സരത്തിനിടെയാണ് റിസ്വാന് ഈ അപൂര്‍വ നേട്ടം സ്വന്തം പേരില്‍ കുറിച്ചത്.
2021-ല്‍ ആകെ 2036 റണ്‍സാണ് റിസ്വാന് നേടിയത്. 18 അര്‍ധശതകങ്ങള്‍ ഉള്‍പ്പെടെയാണിത്. 2036 റണ്‍സില്‍ 1326 റണ്‍സ് നേടിയത് പാക് ജഴ്സിയിലാണ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അന്താരാഷ്ട്ര ട്വന്റി 20 യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന റെക്കോഡും റിസ്വാന് സ്വന്തം പേരില്‍ കുറിച്ചു.
റിസ്വാന്റെയും നായകന് ബാബര്‍ അസമിന്റെയും പ്രകടന മികവില്‍ പാകിസ്താന് മൂന്നാം ട്വന്റി 20 യില്‍ വിന്‍ഡീസിനെ തകര്‍ത്ത് പരമ്പര 3-0 ന് തൂത്തുവാരി. ആദ്യ വിക്കറ്റില്‍ ഇരുവരും 158 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. റിസ്വാന് 86 റണ്‍സെടുത്തപ്പോള്‍ ബാബര്‍ 79 റണ്‍സ് നേടി.
Content Highlights: Mohammad Rizwan Becomes 1st Batter to Score 2,000 T20 Runs in a Calendar Year
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..