മുഹമ്മദ് ഹഫീസ് ഇന്നലെ കോവിഡ് പോസിറ്റീവെന്ന് പി.സി.ബി; ഇന്ന് താന്‍ നെഗറ്റീവെന്ന് താരം


1 min read
Read later
Print
Share

കഴിഞ്ഞ ദിവസം പി.സി.ബിയുടെ പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് റിപ്പോര്‍ട്ട് വന്നെങ്കിലും അത് ഉറപ്പിക്കാനായി മറ്റൊരിടത്ത് കുടുംബത്തോടൊപ്പം പരിശോധനയ്ക്ക് പോയെന്നും അവിടത്തെ റിപ്പോര്‍ട്ട് നെഗറ്റീവാണെന്നും ഹഫീസ് ട്വിറ്ററില്‍ കുറിച്ചു

Image Courtesy: Twitter

ഇസ്ലാമാബാദ്: ഇംഗ്ലണ്ട് പര്യടനത്തിനായി വിമാനം കയറുന്നതിന് മുമ്പ് നടത്തിയ പരിശോധനയില്‍ ഏഴ് പാകിസ്താന്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. കഷീഫ് ഭാട്ടി, മുഹമ്മദ് ഹസ്‌നയ്ന്‍, ഫഖര്‍ സമാന്‍, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, ഇമ്രാന്‍ ഖാന്‍ എന്നിവരുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്.

എന്നാല്‍ ചൊവ്വാഴ്ച കോവിഡ്-19 പോസിറ്റീവാണെന്ന് പി.സി.ബി പറഞ്ഞ മുഹമ്മദ് ഹഫീസ് ബുധനാഴ്ച തന്റെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് വ്യക്തമാക്കി രംഗത്തെത്തി. പരിശോധനാ ഫലം നെഗറ്റീവായതിന്റെ റിപ്പോര്‍ട്ട് സഹിതം താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ദിവസം പി.സി.ബിയുടെ പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് റിപ്പോര്‍ട്ട് വന്നെങ്കിലും അത് ഉറപ്പിക്കാനായി മറ്റൊരിടത്ത് കുടുംബത്തോടൊപ്പം പരിശോധനയ്ക്ക് പോയെന്നും അവിടത്തെ റിപ്പോര്‍ട്ട് നെഗറ്റീവാണെന്നും ഹഫീസ് ട്വിറ്ററില്‍ കുറിച്ചു.

Mohammad Hafeez says he is Covid-19 negative a day after PCB found him positive

നേരത്തെ പാക് താരങ്ങളായ ഹൈദര്‍ അലി, ഷതാബ് ഖാന്‍, ഹാരിസ് റൗഫ് എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ലാഹോറില്‍ നിന്ന് ഈ മാസം 28-ന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ മാഞ്ചെസ്റ്ററിലേക്കു പോകാനിരുന്ന 29 അംഗ പാക് ടീമിലുള്ളവര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ഇവര്‍ക്കാര്‍ക്കും തന്നെ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പി.സി.ബി അറിയിച്ചിരുന്നു.

കോവിഡ് സ്ഥിരീകരിച്ചവരോടെല്ലാം ഐസൊലേഷനില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ച ബോര്‍ഡ് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോടും ഐസൊലേഷനില്‍ പോകാന്‍ പറഞ്ഞിട്ടുണ്ട്.

Content Highlights: Mohammad Hafeez says he is Covid-19 negative a day after PCB found him positive

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
indian cricket team new jersey

1 min

ഒന്നല്ല മൂന്ന്! ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്‌സികള്‍ പുറത്തിറക്കി അഡിഡാസ്

Jun 1, 2023


ICC announces prize money for World Test Championship 2021-23 cycle

1 min

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയികളെ കാത്തിരിക്കുന്നത് കോടികള്‍; സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

May 26, 2023


Ajinkya Rahane

1 min

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; അജിങ്ക്യ രഹാനെ വീണ്ടും ഇന്ത്യന്‍ ടീമില്‍

Apr 25, 2023

Most Commented