ലാഹോര്‍: 27-ാം വയസ്സില്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കാനുള്ള പാകിസ്താന്‍ പേസ് ബൗളര്‍ മുഹമ്മദ് ആമിറിന്റെ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച് മുന്‍താരങ്ങള്‍. മുന്‍ പേസ് ബൗളര്‍മാരായ വസീം അക്രമും ഷോയിബ് അക്തറുമാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.

വിരമിക്കല്‍ തീരുമാനം അദ്ഭുതപ്പെടുത്തിയെന്നും അടുത്ത രണ്ടു പരമ്പരകള്‍ക്ക് ആമിറിന്റെ സേവനം ടീമിന് ആവശ്യമുണ്ടെന്നും അക്രം പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ആമിര്‍ കടന്നുപോകുന്നത്. ടെസ്റ്റാണ് ക്രിക്കറ്റിന്റെ അടിസ്ഥാനം. നിങ്ങളുടെ കഴിവിനെ പരീക്ഷിക്കപ്പെടുന്നത് ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമാണ്. ഓസ്‌ട്രേലിയക്കെതിരായ രണ്ട് ടെസ്റ്റിലും ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റിലും ആമിറിനെ പാകിസ്താന് ആവശ്യമുണ്ട്. അക്രം ട്വീറ്റില്‍ പറയുന്നു.

ഈ തീരുമാനം പാകിസ്താന്‍ ക്രിക്കറ്റില്‍ പുതിയ കീഴ്വഴക്കം സൃഷ്ടിക്കുമെന്നായിരുന്നു അക്തറിന്റെ പ്രതികരണം. ആമിറിന്റെ പാത പിന്തുടര്‍ന്ന് ഹസന്‍ അലി, വഹാബ് റിയാസ്, ജുനൈദ് ഖാന്‍ എന്നിവര്‍ വിരമിച്ചേക്കുമെന്നു പറഞ്ഞ അക്തര്‍ പാകിസ്താന്‍ ടീമില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

 

Content Highlights: Mohammad Amir's Test retirement Wasim Akram and Shoaib Akhtar surprised