പുതുച്ചേരി: ക്രിക്കറ്റില്‍ പലതരം പ്രകടനങ്ങളും കട്ടിട്ടുണ്ട്. എന്നാല്‍, മിസോറാമും മധ്യപ്രദേശും തമ്മിലുള്ള വനിതകളുടെ ട്വെന്റി 20 മത്സരത്തിലെപ്പോലൊന്ന് അപൂര്‍വമായിരിക്കും.

മധ്യപ്രദേശിനെതിരായ മത്സരത്തില്‍ ക്രിക്കറ്റില്‍ വലിയ പാരമ്പര്യമില്ലാത്ത മിസോറാം പുറത്തായത് കേവലം ഒന്‍പത് റണ്‍സിനാണ്. കരുത്തരായ മധ്യപ്രദേശാവട്ടെ തുച്ഛമായ ഈ ലക്ഷ്യം ആദ്യ ഓവറില്‍ തന്നെ മറികടന്ന് ജയം സ്വന്തമാക്കുകയും ചെയ്തു.

പുതുച്ചേരി പാല്‍മിറ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 13.5 ഓവര്‍ ബാറ്റ് ചെയ്താണ് മിസോറാം ഒന്‍പത് സണ്‍സെടുത്ത് വിക്കറ്റ് മുഴുവന്‍ കളഞ്ഞത്. ഇതില്‍ ഒന്‍പത് പേര്‍ പൂജ്യത്തിന് പ ഉറത്തായി എന്നതാണ് സവിശേഷത. അഞ്ചാമതായി ഇറങ്ങിയ അപൂര്‍ ഭരദ്വാജിന് മാത്രമാണ് സ്‌കോര്‍ ചെയ്യാനായത്. 25 പന്ത് നേരിട്ട അപൂര്‍വ ആറു റണ്‍സാണ് നേടിയത്. ഇതില്‍ ഒരു ബൗണ്ടറിയും അടങ്ങും. ശേഷിക്കുന്നതെല്ലാം ബൗളര്‍മാരുടെ എക്‌സ്ട്രാസ് സംഭാവനയായിരുന്നു. മറ്റുള്ളവര്‍ വിക്കറ്റ് കളഞ്ഞ് മടങ്ങുമ്പോള്‍ ഒരറ്റത്ത് നിസ്സഹായയായി നോക്കിനില്‍ക്കാനെ അപൂര്‍വയ്ക്ക് കഴിഞ്ഞുള്ളൂ.

മധ്യപ്രദേശിന്റെ ഏഴ് ബൗളര്‍മാര്‍ ചേര്‍ന്നാണ് 14 ഓവര്‍ എറിഞ്ഞത്. ഒരാള്‍ ഒഴികെ മറ്റുളളവര്‍ക്കെല്ലാം വിക്കറ്റ് ലഭിക്കുകയും ചെയ്തു. തരംഗ് ഝാ നാലോവര്‍ എറിഞ്ഞ് രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് സ്വന്തമാക്കി.

ആദ്യ മത്സരത്തില്‍ കേരളം 24ന് റണ്‍സിനാണ് മിസോറമിനെ കെട്ടുകെട്ടിച്ചത്. ഈ മത്സരത്തിലും പത്ത് വിക്കറ്റ് തോല്‍വിയായിരുന്നു അവരെ കാത്തിരുന്നത്.

Content Highlights: Mizoram T20 cricket team All Out For 9 Runs Madhya Pradesh