'ബാബര്‍ അസം മെസ്സി-ക്രിസ്റ്റ്യാനോ മിശ്രിതം'; വാന്‍ഡര്‍ സാറിനോട് പാകിസ്താന്‍ താരം


photo:twitter/Pakistan Cricket

നെതര്‍ലന്‍ഡ്‌സ്: നെതര്‍ലന്‍ഡ്‌സുമായുളള ഏകദിന പരമ്പരയ്ക്കായി പാകിസ്താന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ നെതര്‍ലന്‍ഡ്‌സിലാണുളളത്. മൂന്ന് മത്സരങ്ങളുളള ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പാകിസ്താന്‍ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. പാകിസ്താനെ നയിക്കുന്നത് ബാബര്‍ അസമാണ്. അവസാന ഏകദിന മത്സരത്തിന് മുമ്പ് പാകിസ്താന്‍ ടീം ഡച്ച് ഫുട്‌ബോള്‍ ക്ലബ്ബ് അയാക്‌സിന്റെ ട്രെയിനിംഗ് കോംപ്ലെക്‌സ് സന്ദര്‍ശിച്ചു. മുന്‍ മാഞ്ചെസ്റ്റര്‍ .യുണൈറ്റഡ് ഗോള്‍കീപ്പറും അയാക്‌സിന്റെ സിഇഒയുമായ എഡ്വിന്‍ വാന്‍ഡര്‍ സാര്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമംഗങ്ങളുമായി സംവദിച്ചു.

ഇതിന്റെ വീഡിയോ പാകിസ്താന്‍ ടീമും അയാക്‌സും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പാകിസ്താന്‍ പങ്കുവെച്ച വീഡിയോയിലാണ് പാകിസ്താന്‍ ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്‍ ബാബര്‍ അസമിനെ മെസ്സിയും റോണോയുമായി ഉപമിച്ചത്. വാന്‍ഡര്‍ സാര്‍ പാകിസ്താന്‍ താരങ്ങളുമായി സംസാരിക്കുന്നതിനിടയിലായിരുന്നു ഷദാബിന്റെ പ്രതികരണം. ബാബര്‍ അസമിനെ ചൂണ്ടിക്കൊണ്ടാണ് ഇയാള്‍ ക്രിസ്റ്റ്യാനോയുടേയും മെസ്സിയുടേയും മിശ്രിതമാണെന്ന് ഷഡബ് പറഞ്ഞത്.

മുന്‍ ഡച്ച് സ്‌ട്രൈക്കര്‍ ഹണ്ട്‌ലാറും പാകിസ്താന്‍ താരങ്ങളുമായി സംവദിച്ചു. അയാക്‌സ് ക്യാപ്റ്റന്‍ ഡൂസന്‍ ടാഡിക്കും ബാബര്‍ അസമും കൈയ്യൊപ്പ് പതിപ്പിച്ച ജേഴ്‌സികള്‍ പരസ്പരം കൈമാറുകയും ചെയ്തു.

നെതര്‍ലന്‍ഡ്‌സിനെതിരേയുളള ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച് പരമ്പര പാകിസ്താന്‍ നേരത്തേ സ്വന്തമാക്കിയിരുന്നു. അവസാന മത്സരവും വിജയിച്ച് പരമ്പര തൂത്തുവാരാനുളള ശ്രമത്തിലാണ് പാകിസ്താന്‍. അടുത്ത ആഴ്ച തുടങ്ങുന്ന ഏഷ്യ കപ്പില്‍ ഇന്ത്യയാണ് പാകിസ്താന്റെ ആദ്യ എതിരാളി.

Content Highlights: Mixture Of Messi And Ronaldo-Pakistan Star On Babar Azam During Ajax Visit


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented