Photo: twitter.com/M_Raj03
ഹാമില്‍ട്ടണ്‍: വനിതാ ക്രിക്കറ്റില്‍ പുതിയ റെക്കോഡ് സ്ഥാപിച്ച് ഇന്ത്യന്‍ ടീമിന്റെ നായിക മിതാലി രാജ്. ഐ.സി.സി വനിതാ ലോകകപ്പില്‍ ഏറ്റവുമധികം മത്സരങ്ങളില്‍ ടീമിനെ നയിച്ച നായിക എന്ന റെക്കോഡാണ് മിതാലി സ്വന്തമാക്കിയത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലൂടെയാണ് മിതാലി ഈ റെക്കോഡ് സ്വന്തമാക്കിയത്. ഇതോടെ മിതാലിയുടെ കീഴില്‍ ഇന്ത്യ ലോകകപ്പില്‍ 24 തവണ കളിച്ചു. ഓസട്രേലിയയുടെ ഇതിഹാസ താരം ബെലിന്‍ഡ ക്ലാര്‍ക്കിന്റെ റെക്കോഡാണ് മിതാലി മറികടന്നത്.
39 കാരിയായ മിതാലി ഇന്ത്യയെ 150 ഏകദിനങ്ങളില്‍ നയിച്ചിട്ടുണ്ട്. ഏകദിനത്തില്‍ ഒരു ടീമിനെ ഏറ്റവും കൂടുതല്‍ തവണ നയിച്ച വനിതാതാരം എന്ന റെക്കോഡും മിതാലിയുടെ പേരിലാണ്. 1999 ജൂണ്‍ 26 നാണ് മിതാലി രാജ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. നിലവില്‍ വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരവും മിതാലിയാണ്.
Content Highlights: Mithali Raj breaks record for most matches captained in ICC Women's Cricket World Cup
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..