അഡ്ലെയ്ഡ്: വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ നിന്ന് മാറിനിന്ന പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസ് ടീമില്‍ തിരിച്ചെത്തും. ഇതോടെ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ സ്റ്റാര്‍ക്ക് കളിച്ചേക്കും. 

ഡിസംബര്‍ 17-ന് അഡ്‌ലെയ്ഡിലാണ് മത്സരം. ഡേ-നൈറ്റ് ടെസ്റ്റാണിത്. ഇതിന് മുന്നോടിയായി തിങ്കളാഴ്ച സ്റ്റാര്‍ക്ക് ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. പിങ്ക് പന്തില്‍ മികച്ച റെക്കോഡുള്ള സ്റ്റാര്‍ക്കിന്റെ സാന്നിധ്യം ഇന്ത്യയ്ക്ക് ഭീഷണിയാണ്.

നേരത്തെ കുടുംബത്തിലെ ഒരു അംഗത്തിന് അസുഖം ബാധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ട്വന്റി 20 പരമ്പരയില്‍ നിന്ന് വിട്ടുനിന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.

Content Highlights: Mitchell Starc set to rejoin Australia squad