പരിക്ക്; സ്റ്റാര്‍ക്ക്, സ്റ്റോയിനിസ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ഇന്ത്യക്കെതിരേ കളിക്കില്ല


സെപ്റ്റംബര്‍ 20, 23, 25 തീയതികളില്‍ മൊഹാലി, നാഗ്പൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ മത്സരങ്ങള്‍

Photo: AFP

മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരേ ഈ മാസം നടക്കാനിരിക്കുന്ന ട്വന്റി 20 പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ഓള്‍റൗണ്ടര്‍മാരായ മിച്ചല്‍ മാര്‍ഷ്, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവര്‍ കളിക്കില്ല. പരിക്കിനെ തുടര്‍ന്നാണ് മൂവരും പരമ്പരയില്‍ നിന്ന് പുറത്തായിരിക്കുന്നത്. അടുത്ത മാസം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ മൂവരുടെയും പേരുകളുണ്ട്.

കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്ന് സ്റ്റാര്‍ക്ക് സുഖംപ്രാപിച്ചുവരികയാണ്. മിച്ചല്‍ മാര്‍ഷിന് കണങ്കാലിനാണ് പരിക്ക്. അടിവയറ്റിലെ പേശികള്‍ക്കാണ് സ്റ്റോയിനിസിന് പരിക്കേറ്റിരിക്കുന്നത്. മൂന്ന് താരങ്ങളും സിംബാബ്‌വെയ്ക്കിടെ അടുത്തിടെ സമാപിച്ച ഏകദിന പരമ്പരയില്‍ കളിച്ചിരുന്നു.

ഫാസ്റ്റ് ബൗളര്‍ നഥാന്‍ എല്ലിസ്, ഓള്‍റൗണ്ടര്‍മാരായ ഡാനിയല്‍ സാംസ്, സീന്‍ ആബട്ട് എന്നിവരെ പകരക്കാരായി ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റോയ്‌നിസിന്റെ അഭാവത്തില്‍ ടിം ഡേവിഡിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും.

സെപ്റ്റംബര്‍ 20, 23, 25 തീയതികളില്‍ മൊഹാലി, നാഗ്പൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ മത്സരങ്ങള്‍.

Content Highlights: Mitchell Starc Marcus Stoinis Mitchell Marsh ruled out of t20 series against India


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented