തിരുവനന്തപുരം: തിരുവനന്തപുരത്തെത്തിയ ന്യൂസീലന്‍ഡ് സ്പിന്നര്‍ മിച്ചല്‍ സാന്റ്നറുമായി നടത്തിയ സംഭാഷണത്തില്‍നിന്ന്

?നിര്‍ണായക മത്സരങ്ങളില്‍ ന്യൂസീലന്‍ഡിന് പിഴയ്ക്കുന്നത് പതിവാണ്. ഇന്ത്യക്കെതിരായ ഏകദിനപരമ്പരയിലും അങ്ങനെ സംഭവിച്ചു.

-ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഞങ്ങള്‍ നന്നായി പൊരുതി. ശക്തമായ പ്രകടനം കാഴ്ചവയ്ക്കാനുമായി. ജയിക്കാനായില്ലെന്നത് വാസ്തവമാണ്. പക്ഷേ, ഞങ്ങള്‍ പൊരുതുന്നവര്‍ തന്നെയാണ്.

?മഹേന്ദ്രസിങ് ധോനി എന്ന ബാറ്റ്സ്മാനെക്കുറിച്ച്

-മഹാനായ ക്രിക്കറ്ററാണ് ധോനി. ലെഗ് സൈഡിലും ഓഫ് സൈഡിലും വരുന്ന പന്തുകളെ ഒരുപോലെ അനായാസം നേരിടാന്‍ അദ്ദേഹത്തിനു കഴിയും.

?മത്സരത്തില്‍ മഴമൂലം ഓവറുകള്‍ വെട്ടിക്കുറയ്ക്കുകയാണെങ്കില്‍ 

- അതിനനുസരിച്ച് തന്ത്രങ്ങള്‍ മാറ്റും. കോച്ചും ടീം മാനേജ്മെന്റും അതു തീരുമാനിക്കും.

? ന്യൂസീലന്‍ഡിന്റെ സ്പിന്നര്‍മാര്‍ പരമ്പരയില്‍ നന്നായി പന്തെറിയുന്നുണ്ട്. മികച്ച ഒരു സ്പിന്‍ സഖ്യമായി താങ്കളും ഇഷ് സോധിയും മാറിയിട്ടുണ്ട്. പുതിയ മുന്നേറ്റത്തിനുമുന്നില്‍.

-സോധിക്കും എനിക്കും പരസ്പരം മനസ്സിലാക്കി പന്തെറിയാന്‍ സാധിക്കുന്നുണ്ട്. പരസ്പരം ഞങ്ങള്‍ നല്ല പിന്തുണയാണ് നല്‍കുന്നത്.

? തിരുവനന്തപുരത്തെ പുതിയ പിച്ചിനെപ്പറ്റി

- ഇന്ത്യയിലെ എല്ലാ പിച്ചുകളും ഞങ്ങള്‍ക്ക് ഒരുപോലെയാണ്. ഇതിന് പ്രത്യേകത കല്‍പ്പിക്കുന്നില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കും ഞങ്ങളുടെ കളി.

Content Highlights: Mitchell Santner India vs New Zealand Greenfield Stadium Cricket