Photo: BCCI| AFP
ക്രൈസ്റ്റ്ചര്‍ച്ച്: ട്വന്റി-20 ലോകകപ്പിന് തൊട്ടുപിന്നാലെ സംഘടിപ്പിച്ച ഇന്ത്യ-ന്യൂസീലന്‍ഡ് പരമ്പരയെ വിമര്‍ശിച്ച് ന്യൂസീലന്‍ഡ് ബൗളര്‍ മിച്ചല്‍ മക്‌ലീനഘന്‍. ഈ പരമ്പര അര്‍ഥശൂന്യം എന്നാണ് മക്ലീനഘന്‍ വിശേഷിപ്പിച്ചത്. ട്വിറ്ററില്‍ ഒരു ഇന്ത്യന്‍ ആരാധകന്റെ കമന്റിന് മറുപടി നല്‍കുകയായിരുന്നു കിവീസ് താരം.
കഴിഞ്ഞ ദിവസം വിരമിച്ച ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെ പോസ്റ്റിന് താഴെ മക്ലീനഘന്‍ കമന്റ് ഇട്ടിരുന്നു. ഇതിന് താഴെ ന്യൂസീലന്‍ഡിനെതിരായ പരമ്പര ഇന്ത്യ നേടിയ കാര്യം ഒരു ആരാധകന്‍ മക്ലീനഘനെ ഓര്‍മിപ്പിച്ചു. ഇതിന് താരം നല്‍കിയ മറുപടി ഇങ്ങനെയാണ്.
'അവര്‍ തോറ്റോ? ലോകകപ്പ് ഫൈനല്‍ തോറ്റ് 72 മണിക്കൂറിനുള്ളില്‍ അവര്‍ക്ക് കളിക്കേണ്ടിവന്ന ആ അര്‍ഥശൂന്യമായ പരമ്പരയല്ലേ? സ്വന്തം രാജ്യത്ത് 10 ദിവസത്തെ വിശ്രമം ലഭിച്ച ഒരു ടീമിനെതിരേ അഞ്ചു ദിവസംകൊണ്ട് മൂന്നു മത്സരങ്ങളല്ലേ കളിക്കേണ്ടി വന്നത്.'
നവംബര്‍ 14-ന് ദുബായില്‍ ഓസ്‌ട്രേലിയക്കെതിരേ ട്വന്റി-20 ലോകകപ്പ് ഫൈനല്‍ കളിച്ച ന്യൂസീലന്‍ഡ് ടീം നവംബര്‍ 17-ന് ഇന്ത്യക്കെതിരേ ഒന്നാം ട്വന്റി-20 മത്സരത്തിന് ഇറങ്ങേണ്ടി വന്നു. ഓരോ ദിവസത്തെ ഇടവേളയില്‍ രണ്ടും മൂന്നും ട്വന്റി-20 മത്സരങ്ങളും കളിക്കേണ്ടി വന്നു. തുടര്‍ച്ചയായ ഈ മത്സര ക്രമത്തെയാണ് മക്ലീനഘന്‍ വിമര്‍ശിച്ചത്. ന്യൂസീലന്‍ഡിനായി 48 ഏകദിനങ്ങളും 29 ട്വന്റി-20 മത്സരങ്ങളും മക്ലീനഘന്‍ കളിച്ചിട്ടുണ്ട്. 2018-ലായിരുന്നു അവസാന മത്സരം.
Content Highlights: Mitchell McClenaghan on India-New Zealand T20 series
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..