മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ആരാധകര്‍ ഇന്ത്യന്‍ താരങ്ങളെ മാത്രമല്ല കൂവലോടെ വരവേല്‍ക്കുക, ഓസ്‌ട്രേലിയന്‍ താരങ്ങളേയും ഇത്തരത്തില്‍ പരഹസിക്കും. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റില്‍ ഓസീസ് ഓള്‍റൗണ്ടറായ മിച്ചല്‍ മാര്‍ഷിനെ വരവേറ്റത് കാണികളുടെ കൂവലാണ്.  മെല്‍ബണില്‍ നിന്നുള്ള പീറ്റര്‍ ഹാന്‍ഡ്‌കോമ്പിന് പകരം മാര്‍ഷിനെ ടീമിലുള്‍പ്പെടുത്തിയതാണ് ഈ കൂവലിന് പിന്നില്‍. ഹാന്‍ഡ്‌സ്‌കോമ്പിന് പകരമായിട്ടാണ് മാര്‍ഷ് ടീമിലെത്തിയത്.

കളിക്കാരുടെ പേരുകള്‍ മൈക്കില്‍ വിളിച്ചുപറയുമ്പോഴായിരുന്നു കാണികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. മാര്‍ഷിന്റെ പേര് വിളിച്ചു പറഞ്ഞതും അവര്‍ കൂവിയാര്‍ത്തു. പെര്‍ത്തില്‍ ജനിച്ച മാര്‍ഷ് തന്റെ ആഭ്യന്തര കരിയര്‍ മുഴുവന്‍ കളിച്ചിട്ടുള്ളത് പശ്ചിമ ഓസ്‌ട്രേലിയയിലാണ്. മെല്‍ബണാവട്ടെ ഹാന്‍ഡ്‌സ്‌കോമ്പിന്റെ ഹോം ഗ്രൗണ്ടും. 

കാണികളുടെ ഈ പെരുമാറ്റത്തിനെതിരെ ഓസീസ് താരം ട്രാവിസ് ഹെഡും മുന്‍ താരം മിച്ചല്‍ ജോണ്‍സണും രംഗത്തുവന്നു. ഒരു ഓസ്‌ട്രേലിയന്‍ കളിക്കാരനെ ഓസ്‌ട്രേലിയക്കാര്‍ തന്നെ കൂവുന്നത് വളരെ കഷ്ടമാണ് എന്നായിരുന്നു ട്രാവിസ് ഹെഡിന്റെ പ്രതികരണം. എന്ത് അംസബന്ധമാണ് കാണികള്‍ കാണിക്കുന്നതെന്നായിരുന്നു മിച്ചല്‍ ജോണ്‍സണ്‍ ചോദിച്ചത്. വെറുപ്പുളവാക്കുന്നതാണെന്നും കളിക്കാരെ ഇത്തരത്തില്‍ അപമാനിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാനികില്ലെന്നും മിച്ചല്‍ ജോണ്‍സണ്‍ ട്വീറ്റില്‍ പറയുന്നു. 

tweet

Content Highlights: Mitchell Johnson upset with MCG crowd for booing Mitchell Marsh India vs Australia Test