ചെന്നൈയില്‍ ഹിറ്റ്മാനെ കാത്തിരിക്കുന്ന റെക്കോഡുകള്‍!


നേരത്തെ ടിട്വന്റിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡ് കോലിയെ മറികടന്ന് രോഹിത് സ്വന്തമാക്കിയിരുന്നു.

ചെന്നൈ: ലക്‌നൗവില്‍ നടന്ന വിന്‍ഡീസിനെതിരായ രണ്ടാം ടിട്വന്റി മത്സരം വിജയിച്ചതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇനി പരമ്പര തൂത്തുവാരാന്‍ ലക്ഷ്യമിട്ടാകും ഞായറാഴ്ച ചെന്നൈയില്‍ ടീം ഇന്ത്യ ഇറങ്ങുക. ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ സെഞ്ചുറി മികവിലാണ് രണ്ടാം മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയത്. നിരവധി റെക്കോഡുകളും രോഹിത് സ്വന്തം പേരിലാക്കുകയും ചെയ്തു.

ഇപ്പോഴിതാ ചെന്നൈയില്‍ മൂന്നാം മത്സരത്തിന് ഇറങ്ങുമ്പോള്‍ രോഹിത്തിനെ കാത്ത് വീണ്ടും ചില റെക്കോഡുകളുണ്ട്.

79 ടിട്വന്റി ഇന്നിങ്‌സുകളില്‍ നിന്നായി 33.89 റണ്‍സ് ശരാശരിയില്‍ 2203 റണ്‍സ് രോഹിത് നേടിക്കഴിഞ്ഞു. ടിട്വന്റിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് രോഹിത്. 2271 റണ്‍സെടുത്ത ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് രോഹിത്തിന് മുന്നിലുള്ളത്. ചെന്നൈയില്‍ 69 റണ്‍സ് കൂടി നേടാനായാല്‍ ഏറ്റവും കൂടുതല്‍ ടിട്വന്റി റണ്‍സെന്ന റെക്കോഡ് രോഹിത്തിന് സ്വന്തമാക്കാം.

നേരത്തെ ടിട്വന്റിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡ് കോലിയെ മറികടന്ന് രോഹിത് സ്വന്തമാക്കിയിരുന്നു.

സിക്‌സറുകള്‍ പറത്തുന്നതില്‍ യാതൊരു മടിയും കാണിക്കാത്തയാളാണ് രോഹിത്. ഒരു സിക്‌സര്‍ റെക്കോഡും രോഹിത്തിനെ ചെന്നൈയില്‍ കാത്തിരിപ്പുണ്ട്. അന്താരാഷ്ട്ര ടിട്വന്റിയില്‍ 100 സിക്‌സറുകളെന്ന റെക്കോഡിന് തൊട്ടടുത്താണ് അദ്ദേഹം. 96 സിക്‌സറുകള്‍ രോഹിത് ഇതുവരെ നേടിയിട്ടുണ്ട്. ഇനി നാലെണ്ണം കൂടി നേടിയാല്‍ ഹിറ്റ്മാന്‍ സിക്‌സറുകളുടെ എണ്ണത്തില്‍ സെഞ്ചുറി തികയ്ക്കും.

ഇനി ചെന്നൈയില്‍ രോഹിത് എട്ടു സിക്സറുകള്‍ നേടിയാല്‍ അതും പുതിയൊരു റെക്കോഡാകും. അന്താരാഷ്ട്ര ടിട്വന്റിയില്‍ ഏറ്റവുമധികം സിക്സറുകളെന്ന റെക്കോഡാണ് രോഹിത്തിന് സ്വന്തമാകുക. 103 സിക്സറുകള്‍ വീതമുള്ള മാര്‍ട്ടിന്‍ ഗുപ്റ്റിലും ക്രിസ് ഗെയ്ലുമാണ് ഈ പട്ടികയില്‍ മുന്നില്‍.

Content Highlights: milestones waiting for rohit sharma in chennai

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented