വില്ലിങ്ടണ്‍: ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം പരിശീലകന്‍ മൈക്ക് ഹെസ്സന്‍ സ്ഥാനം രാജിവെച്ചു. ലോകകപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെയാണ് ഹെസ്സന്റെ രാജി. കുടുംബപരമായ കാരണങ്ങളെ തുടര്‍ന്നാണ് രാജിയെന്നാണ് വിശദീകരണം.

കുടുംബത്തിനോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കേണ്ടതുണ്ട്. അടുത്ത 12 മാസം ജോലിയില്‍ സമര്‍പ്പണം നടത്താനാവില്ല. നൂറു ശതമാനം ആത്മാര്‍ത്ഥമായി ചെയ്യേണ്ട ജോലിയാണ് പരിശീലക സ്ഥാനം. ഇപ്പോള്‍ എനിക്ക് അങ്ങനെ ചെയ്യനാവുമെന്ന് കരുതുന്നില്ലെന്നും മൈക്ക് ഹെസ്സന്‍ പറഞ്ഞു.

2012-ലാണ് ഹെസ്സന്‍ ന്യൂസിലന്‍ഡ് ടീമിന്റെ പരിശീലകനായി എത്തുന്നത്. ന്യൂസിലന്‍ഡിനെ 2015 ലോകകപ്പ് ഫൈനല്‍ വരെ എത്തിക്കാനായതും ടി-20 റാങ്കിങ്ങില്‍ ടീമിനെ ഒന്നാം സ്ഥാനത്തെത്തിച്ചതും അദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങളാണ്.