മുംബൈ: വിദേശ ക്രിക്കറ്റ് താരങ്ങളുടെ അഭിനന്ദനം ഏറ്റുവാങ്ങി ഏഴു വയസ്സുകാരിയായ ഇന്ത്യൻ പെൺകുട്ടി. ബാറ്റിങ് പരിശീലന വീഡിയോയിലൂടെ പരി ശർമ എന്ന കൊച്ചുമിടുക്കിയാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോണിന്റേയും വെസ്റ്റിൻഡീസ് താരം ഷായ് ഹോപിന്റേയും കൈയടി നേടിയിരിക്കുന്നത്.

തനിക്കുനേരെ വരുന്ന പന്തുകളെല്ലാം മനോഹരമായ ഫൂട്ട് വര്‍ക്കിലൂടെ അനായാസം നേരിടുകയാണ് ഏഴു വയസ്സുകാരി. ഈ വീഡിയോ കാണൂ എന്നു പറഞ്ഞാണ് മൈക്കൽ വോൺ ട്വീറ്റ് ചെയ്തത്. വലുതാകുമ്പോൾ എനിക്ക് പാരിയെപ്പോലെയാകണം എന്നായിരുന്നു ഷായ് ഹോപ്പിന്റെ ട്വീറ്റ്. ഇഎസ്പിഎൻ ക്രിക്ക് ഇൻഫോയുടെ വീഡിയോ റീട്വീറ്റ് ചെയ്യുകയായിരുന്നു ഷായ് ഹോപ്.

നിരവധി സ്പോർട്സ് ഗ്രൂപ്പുകളിൽ ഈ വീഡിയോ ഇപ്പോൾ ട്രെൻഡിങ്ങാണ്. ഇന്ത്യൻ വനിതാ താരം ഷെഫാലി വർമ, ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസ് എന്നിവരുമായുമാണ് ആരാധകർ പാരിയുടെ ഷോട്ടുകളെ താരതമ്യം ചെയ്യുന്നത്.

content highlights: Michael Vaughan Shai Hope impressed with footwork of a seven year old