സിഡ്നി: ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗില്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്സും സിഡ്നി സിക്സേഴ്സും തമ്മിലുള്ള മത്സരത്തിനിടെ വന്‍ അബദ്ധം. സ്കോര്‍ച്ചേഴ്സിന്റെ ഓപ്പണര്‍ മൈക്കല്‍ ക്ലിങ്ങറുടെ ഔട്ടിലാണ് അമ്പയര്‍ക്ക് അബദ്ധം സംഭവിച്ചത്. എല്‍ബിഡബ്ല്യുവില്‍ വന്ന പിഴവോ പന്ത് ഗ്രൗണ്ടില്‍ സ്പര്‍ശിച്ച ശേഷം ക്യാച്ച് ചെയ്തതോ ഒന്നുമല്ല അബദ്ധം, ആ ഓവറിലെ ഏഴാം പന്തിലാണ് ക്ലിങ്ങര്‍ പുറത്തായത് എന്നതാണ്!
സ്കോര്‍ച്ചേഴ്സ് ഇന്നിങ്സിന്റെ രണ്ടാം ഓവറിലായിരുന്നു സംഭവം. 178 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ ക്ലിങ്ങര്‍ വളരെ പെട്ടെന്ന് പുറത്താകുകയായിരുന്നു. ബെന്‍ ഡ്വാര്‍ഷൂയിസിന്റെ ഓവറില്‍ പുറത്താകുമ്പോള്‍ അഞ്ച് പന്തില്‍ രണ്ട് റണ്‍സായിരുന്നു ക്ലിങ്ങറുടെ സമ്പാദ്യം. സ്റ്റീവ് ഒക്കീഫെയാണ് ക്ലിങ്ങറെ പുറത്താക്കാന്‍ ക്യാച്ചെടുത്തത്. ഒക്കീഫെയുടെ ഈ ക്യാച്ച് ക്ലീന്‍ ആയിരുന്നോ എന്നെല്ലാം മൂന്നാം അമ്പയര്‍ പരിശോധിച്ച ശേഷമാണ് ഔട്ട് വിളിച്ചത്.
എന്നാല്‍ അമ്പയര്‍ക്കോ ബാറ്റ്സ്മാനോ ഇത് ആ ഓവറിലെ ഏഴാം പന്താണെന്ന് അറിയില്ലായിരുന്നു. അമ്പയര്‍ ഔട്ട് വിളിച്ചതിന് പിന്നാലെ ക്ലിങ്ങര്‍ ക്രീസ് വിട്ടു. പിന്നീട് സ്കോര്‍ ബോര്‍ഡ് പരിശോധിച്ചപ്പോഴാണ് പന്തിന്റെ എണ്ണം കൂടിയെന്നത് കണ്ടെത്തിയത്. എന്തായാലും മത്സരത്തില്‍ സ്കോര്‍ച്ചേഴ്സ് ഏഴു പന്ത് ബാക്കിനില്‍ക്കെ വിജയിച്ചു.
മത്സരത്തിന് ശേഷം സ്കോര്‍ച്ചേഴ്സ് പരിശീലകന് ആഡം വോഗ് അമ്പയര്‍മാരെ രൂക്ഷമായി വിമര്‍ശിച്ചു. ലോക്കല്‍ ക്രിക്കറ്റ് ടൂര്ണമെന്റുകളിലുള്ളതുപോലെ ഇത്തരം തെറ്റുകള്‍ ബിഗ് ബാഷ് പോലൊരു ടൂര്‍ണമെന്റില്‍ വരുന്നത് എങ്ങനെയാണെന്നും ഒരു ഓവറിലെ പന്തുകളുടെ എണ്ണമെടുക്കേണ്ടത് അമ്പയറുടെ ജോലിയാണെന്നും ആഡം വോഗ് വ്യക്തമാക്കി.
Content Highlights: Michael Klinger controversially dismissed on seventh ball of the over in Big Bash League
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..