ലണ്ടന്‍: പാകിസ്താന്‍ പര്യടനത്തില്‍ നിന്ന് പിന്മാറിയ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിനെതിരേ കടുത്ത വിമര്‍ശനവുമായി മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം മൈക്കല്‍ ഹോള്‍ഡിങ്. 

സമ്പന്നരും ശക്തരുമായ ഇന്ത്യയ്‌ക്കെതിരെയായിരുന്നെങ്കില്‍ ഇ.സി.ബി ഇത്തരത്തില്‍ പെരുമാറുമായിരുന്നോ എന്നും ഹോള്‍ഡിങ് ചോദിച്ചു. ബിബിസി സ്‌പോര്‍ട്ടിനോടായിരുന്നു ഹോള്‍ഡിങ്ങിന്റെ പ്രതികരണം.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് അവസാന നിമിഷം ഇംഗ്ലണ്ട് ടീം പാകിസ്താനെതിരായ നിശ്ചിത ഓവര്‍ പരമ്പരയില്‍ നിന്ന് പിന്മാറിയത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു പിന്മാറ്റം. നേരത്തെ ന്യൂസീലന്‍ഡ് ടീമും ഇത്തരത്തില്‍ പാക് പര്യടനത്തില്‍ നിന്ന് പിന്മാറിയിരുന്നു. 

എന്താണ് ആശങ്കകളെന്ന് കൃത്യമായി വ്യക്തമാക്കാതിരുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടിയേയും അദ്ദേഹം വിമര്‍ശിച്ചു.

Content Highlights: Michael Holding slams ECB for pulling out of Pakistan tour