Photo: twitter.com/mipaltan
മുംബൈ: ദക്ഷിണാഫ്രിക്ക, യു.എ.ഇ. എന്നിവിടങ്ങളിലുള്ള ട്വന്റി 20 ലീഗുകളില്‍ കളിക്കാനൊരുങ്ങി മുംബൈ ഇന്ത്യന്‍സ്. ഈ രണ്ട് ലീഗുകളിലും പുതുതായി ടീമുകളെ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് മുംബൈ ഇന്ത്യന്‍സ്. അതിനുമുന്നോടിയായി രണ്ട് ടീമുകളുടെയും പേരും ലോഗോയും മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ടു.
യു.എ.ഇ. ടീമിന്റെ പേര് എം.ഐ. എമിറേറ്റ്‌സ് എന്നാണ്. ദക്ഷിണാഫ്രിക്കന്‍ ലീഗിലെ പുതിയ ടീം എം.ഐ. കേപ്ടൗണും. ദക്ഷിണാഫ്രിക്കന്‍ ട്വന്റി 20 ലീഗിലെയും യു.എ.ഇ. ലീഗിലെയും എല്ലാ ടീമുകളെയും സ്വന്തമാക്കിയിരിക്കുന്നത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസികളാണ്. ഏകദേശം 30 മാര്‍ക്വീ താരങ്ങളുമായി ഫ്രാഞ്ചൈസികള്‍ ധാരണയിലായിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ഇന്ത്യന്‍ താരങ്ങളും കളിക്കാനുണ്ടാകുമെന്നാണ് സൂചന.
ദക്ഷിണാഫ്രിക്കന്‍ ട്വന്റി 20 ലീഗില്‍ ആറ് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഓരോ ടീമിനും 17 അംഗ ടീമിനെ തിരഞ്ഞെടുക്കാം. ഇതില്‍ അഞ്ച് കളിക്കാരെ ലേലത്തിന് മുന്‍പ് തന്നെ സ്വന്തമാക്കാം. അതില്‍ മൂന്ന് പേര്‍ വിദേശ താരങ്ങളും രണ്ട് ദക്ഷിണാഫ്രിക്കന്‍ താരങ്ങളും ഉള്‍പ്പെടണം. പ്ലേയിങ് ഇലവനില്‍ ഐ.പി.എല്ലിന് സമാനമായി പരമാവധി നാല് വിദേശ താരങ്ങളെ കളിപ്പിക്കാം. യു.എ.ഇയിലും സമാന സാഹചര്യമാണുള്ളത്. അടുത്ത വര്‍ഷം ജനുവരിയിലാണ് രണ്ട് ട്വന്റി 20 ടൂര്‍ണമെന്റുകളും നടക്കുന്നത്.
Content Highlights: mumbai indians, mumbai indians new teams, mi capetown, mi emirates, ipl, ipl 2023
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..