ഫൈനലിലെ ഓവര്‍ത്രോ വിവാദം; നിയമം പരിഷ്‌കരിക്കാനൊരുങ്ങി എം.സി.സി


ഗുപ്റ്റിലിന്റെ ഓവര്‍ത്രോയില്‍ അമ്പയര്‍ ധര്‍മസേന അഞ്ച് റണ്‍സ് മാത്രമാണ് അനുവദിക്കേണ്ടിയിരുന്നത് എന്ന വാദവുമായി ഐ.സി.സി മുന്‍ അമ്പയര്‍ സൈമണ്‍ ടോഫലും രംഗത്തെത്തിയിരുന്നു

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരേ ഓവര്‍ ത്രോയിലൂടെ ഇംഗ്ലണ്ടിന് ആറുറണ്‍സ് അനുവദിച്ചത് വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ ഈ നിയമം പരിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണ് ക്രിക്കറ്റ് നിയമങ്ങളുടെ സൂക്ഷിപ്പുകാരായ മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എം.സി.സി).

ഫൈനലിലെ അവസാന ഓവറില്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എറിഞ്ഞ പന്ത് ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്ക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറിയിലെത്തിയിരുന്നു. അമ്പയര്‍ ഈ പന്തില്‍ ആറു റണ്‍സ് അനുവദിക്കുകയും ചെയ്തിരുന്നു. ഇത് കളിയില്‍ വഴിത്തിരിവാകുകയും ചെയ്തു. ഇതോടെ ഓവര്‍ത്രോ നിയമത്തില്‍ മാറ്റം വരുത്തണം എന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു.

ഗുപ്റ്റിലിന്റെ ഓവര്‍ത്രോയില്‍ അമ്പയര്‍ ധര്‍മസേന അഞ്ച് റണ്‍സ് മാത്രമാണ് അനുവദിക്കേണ്ടിയിരുന്നത് എന്ന വാദവുമായി ഐ.സി.സി മുന്‍ അമ്പയര്‍ സൈമണ്‍ ടോഫലും രംഗത്തെത്തിയിരുന്നു.

എന്നാല്‍, ഈ നിയമത്തില്‍ എന്തു മാറ്റങ്ങളാണ് എം.സി.സി. വരുത്തുക എന്നത് സൂചനയില്ല. എം.സി.സി.യുടെ അടുത്ത നിയമ സബ്കമ്മിറ്റിയില്‍ ഇക്കാര്യം ചര്‍ച്ചയാകും.

Content Highlights: MCC to review overthrow rules after Guptill-Stokes World Cup 2019 final incident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented