Photo: www.twitter.com
മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ മായങ്ക് അഗര്‍വാളിനൊപ്പം രോഹിത് ശര്‍മ ഓപ്പണറായി ഇറങ്ങണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും നായകനുമായ സുനില്‍ ഗവാസ്‌കര്‍. മൂന്നാം ടെസ്റ്റിന് മുന്നോടിയായി രോഹിത് ശര്‍മ ടീമിനൊപ്പം ചേര്‍ന്നു. രോഹിത് ഓപ്പണറായി ഇറങ്ങുന്നത് ടീമിന് ഏറെ ഗുണം ചെയ്യുമെന്ന് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
' എന്റെ അഭിപ്രായത്തില്‍ മായങ്കിനൊപ്പം രോഹിത് ശര്‍മ ഓപ്പണറായി ഇറങ്ങണം. ശുഭ്മാന്‍ ഗില്‍ മധ്യനിരയില്‍ കളിക്കട്ടെ. വിഹാരിയെ മൂന്നാം ടെസ്റ്റില്‍ പുറത്തിരുത്തേണ്ടിവരും' -ഗവാസ്‌കര്‍ പറഞ്ഞു.
നിലവില്‍ ഓപ്പണറായി കളിക്കുന്ന ശുഭ്മാന്‍ ഗില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് ഏവരുടെയും കൈയടി നേടിയിരിക്കുകയാണ്. മറുവശത്ത് മായങ്ക് ഇതുവരെ ഫോമിലേക്കുയര്‍ന്നിട്ടില്ല. കഴിഞ്ഞ രണ്ടു ടെസ്റ്റുകളില്‍ നിന്നും വെറും 31 റണ്‍സ് മാത്രമാണ് താരം സ്‌കോര്‍ ചെയ്തത്. ഹനുമ വിഹാരിയാകട്ടെ ഇത്രയും മത്സരങ്ങളില്‍ നിന്നും 45 റണ്‍സാണ് നേടിയത്.
പരിക്കില്‍ നിന്നും മോചിതനായി രോഹിത് ശര്‍മ ടീമില്‍ തിരിച്ചെത്തുമ്പോള്‍ ആരെ പുറത്തിരിത്തുമെന്ന ആശങ്കയിലാണ് ഇന്ത്യന്‍ ടീം. രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ ടീം വളരെ ഒത്തിണക്കത്തോടെ കളിച്ച് വിജയം നേടിയിരുന്നു. പരിക്കേറ്റ ഉമേഷ് യാദവിന് പകരം തമിഴ്‌നാട് ഫാസ്റ്റ് ബൗളര്‍ നടരാജനും ടീമില്‍ ഇടം നേടിയേക്കും.
Content Highlights: Mayank-Rohit opening, Gill in the middle and Vihari goes out says Gavaskar
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..