അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ തോറ്റെങ്കിലും ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് റെക്കോഡ് നേട്ടം. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് മായങ്ക് സ്വന്തമാക്കിയത്. 

ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞ രണ്ടാം ഇന്നിങ്‌സില്‍ മായങ്ക് ഒമ്പത് റണ്‍സെടുത്തിരുന്നു. ഇതോടെയാണ് താരത്തിന്റെ നേട്ടം 1000 റണ്‍സിലെത്തിയത്. 

19-ാം ടെസ്റ്റ് ഇന്നിങ്‌സിലാണ് താരത്തിന്റെ നേട്ടം. 14 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ വിനോദ് കാംബ്ലിയാണ് വേഗത്തില്‍ 1000 റണ്‍സ് നേട്ടത്തിലെത്തിയ ഇന്ത്യക്കാരന്‍. 18 ഇന്നിങ്‌സുകളില്‍ നിന്ന് 1000 റണ്‍സടിച്ച ചേതേശ്വര്‍ പൂജാരയാണ് രണ്ടാം സ്ഥാനത്ത്.

Content Highlights: Mayank Agarwal become 3rd fastest Indian to 1000 Test runs