'അങ്ങനെ നീയിപ്പോള്‍ ക്യാച്ചെടുക്കേണ്ട'; വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി ഓസീസ് താരം വെയ്ഡ്


Photo: twitter.com/icelandcricket

പെര്‍ത്ത്: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 മത്സരത്തിനിടെ വിവാദത്തിലകപ്പെട്ട് ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യു വെയ്ഡ്. ക്യാച്ചെടുക്കാനായി വന്ന ഇംഗ്ലണ്ട് പേസ് ബൗളര്‍ മാര്‍ക്ക് വുഡിനെ തടഞ്ഞതിനെത്തുടര്‍ന്നാണ് വെയ്ഡ് വിവാദനായകനായത്.

മത്സരത്തിന്റെ 17-ാം ഓവറിലാണ് സംഭവമരങ്ങേറിയത്. മാര്‍ക്ക് വുഡ് വെയ്ഡിനെതിരേ ഷോര്‍ട്ട് പിച്ച് ബോള്‍ ചെയ്തു. പന്ത് പ്രതിരോധിക്കുന്നതില്‍ വെയ്ഡ് പരാജയപ്പെട്ടു. ഇതോടെ താരത്തിന്റെ ബാറ്റിലുരസിയ പന്ത് ഉയര്‍ന്നുപൊങ്ങി. ഇത് കൈക്കലാക്കാനായി വുഡ് ഓടി വന്നു. എന്നാല്‍ തന്റെ അടുത്തേക്ക് ഓടിവന്ന വുഡിനെ വെയ്ഡ് തള്ളിമാറ്റി. ഇതോടെ വുഡിന് ക്യാച്ച് നഷ്ടമാകുകയും ചെയ്തു. വെയ്ഡിനെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്തെത്തി.



വെയ്ഡിനെതിരേ അപ്പീല്‍ നല്‍കിയിരുന്നെങ്കില്‍ താരം പുറത്തായേനേ. എന്നാല്‍ ഇംഗ്ലണ്ട് അത് ചെയ്തില്ല. പന്തിലേക്ക് ശ്രദ്ധിച്ചതിനാല്‍ വെയ്ഡ് വുഡിനെ തടഞ്ഞത് കണ്ടില്ല എന്നായിരുന്നു ഇംഗ്ലണ്ട് നായകന്‍ ബട്‌ലര്‍ പറഞ്ഞത്.

പക്ഷേ വെയ്ഡിന്റെ തടഞ്ഞുനിര്‍ത്തലിനും ഓസീസിനെ രക്ഷിക്കാനായില്ല. മത്സരത്തില്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ എട്ടുറണ്‍സിന് തോല്‍പ്പിച്ചു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യത്തേക്ക് ബാറ്റേന്തിയ ആതിഥേയര്‍ 200 റണ്‍സിലൊതുങ്ങി.

Content Highlights: wade wood, matthew wade, mark wood, england vs australia, england cricket, australian cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented