ക്രിക്കറ്റ് നിയമങ്ങളില്‍ അടിമുടി മാറ്റം; 'മങ്കാദിങ്' ഇനിമുതല്‍ ഒരു മോശം കാര്യമല്ല


1787-ല്‍ രൂപം കൊണ്ട എം.സി.സിയാണ് ക്രിക്കറ്റുമായി ബന്ധപ്പെട്ട നിയമങ്ങളുടെയെല്ലാം അവസാന വാക്ക്

Photo: BCCI

ലണ്ടന്‍: മങ്കാദിങ്, സ്‌ട്രൈക്ക് റൊട്ടേഷന്‍, വൈഡ് ബോള്‍, പകരം കളിക്കാരന്‍, പന്തില്‍ തുപ്പല്‍ പുരട്ടല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ക്രിക്കറ്റ് നിയമങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി ഇംഗ്ലണ്ടിലെ മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എം.സി.സി). ക്രിക്കറ്റ് നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ അധികാരമുള്ള എം.സി.സിയുടെ നിയമ സമിതിയാണ് പുതിയ മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഈ വര്‍ഷം ഒക്ടോബറിന് ശേഷം ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. എം.സി.സിയുടെ സബ് കമ്മിറ്റി നിര്‍ദേശിച്ച മാറ്റങ്ങള്‍ പ്രധാന കമ്മിറ്റി കഴിഞ്ഞയാഴ്ച യോഗം ചേര്‍ന്ന് അംഗീകരിച്ചിരുന്നു.

ക്രിക്കറ്റിന്റെ മക്കയെന്ന് അറിയപ്പെടുന്ന ലണ്ടനിലെ ലോഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉടമകളും ലോകത്തെ ഏറ്റവും സജീവമായ ക്രിക്കറ്റ് ക്ലബ്ബും കൂടിയാണ് മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ്. 1787-ല്‍ രൂപം കൊണ്ട എം.സി.സിയാണ് ക്രിക്കറ്റുമായി ബന്ധപ്പെട്ട നിയമങ്ങളുടെയെല്ലാം അവസാന വാക്ക്.

'മങ്കാദിങ്' ഇനിയൊരു മോശം കാര്യമല്ല

ബൗളര്‍ റണ്ണപ്പിന് ശേഷം ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കി പന്ത് റിലീസ് ചെയ്യുന്നതിന് മുമ്പ് നോണ്‍ സ്‌ട്രൈക്കര്‍ ക്രീസ് വിട്ടിറങ്ങിയാല്‍ റണ്ണൗട്ടാക്കുന്ന രീതിയെയാണ് മങ്കാദിങ് എന്നു പറയുന്നത്. മാന്യന്‍മാരുടെ കളിയെന്ന് അറിയപ്പെടുന്ന ക്രിക്കറ്റിലെ മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തിയായാണ് മങ്കാദിങ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാലിപ്പോള്‍ ഈ നിയമത്തില്‍ കാര്യമായ പരിഷ്‌കരണമാണ് എംസിസി വരുത്തിയിരിക്കുന്നത്. നീതിയുക്തമല്ലാത്ത 41-ാം നിയമത്തില്‍ ഉള്‍പ്പെട്ടിരുന്ന മങ്കാദിങ് ഇപ്പോള്‍ റണ്ണൗട്ടിനെ കുറിച്ച് പരാമര്‍ശിക്കുന്ന 38-ാം നിയമത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അതായത് മങ്കാദിങ്ങിലൂടെ ബാറ്റ്‌സ്മാനെ പുറത്താക്കുന്നത് ഇനിയൊരു മോശം കാര്യമായി കാണില്ല, പകരം അത് റണ്ണൗട്ടിന്റെ പരിധിയില്‍ വരും.

2019 ഐപിഎല്ലിനിടെ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്ന ആര്‍. അശ്വിന്‍, ആ സമയം അടിച്ച് കളിക്കുകയായിരുന്ന ജോസ് ബട്ട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതോടെയാണ് മങ്കാദിങ് ക്രിക്കറ്റ് ലോകത്ത് വീണ്ടും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

പന്തിലെ 'തുപ്പല്‍ പ്രയോഗം'

പന്തിന്റെ തിളക്കം കൂട്ടാന്‍ തുപ്പല്‍ ഉപയോഗിക്കുന്ന രീതി അവസാനിപ്പിക്കാനും എംസിസി തീരുമാനിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ 2020 ജൂലായ് മുതല്‍ നടപ്പാക്കിയ താത്കാലിക വിലക്ക് സ്ഥിരമാക്കാനാണ് തീരുമാനം. ആരോഗ്യപരമായ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം. എന്നാല്‍ വിയര്‍പ്പ് ഉപയോഗിക്കുന്നതിന് വിലക്കില്ല. ഉമിനീര് പുരട്ടുന്നതുകൊണ്ട് പന്തിന്റെ സ്വിങില്‍ കാര്യമായ മാറ്റമുണ്ടാവുന്നില്ലെന്നാണ് എംസിസി നടത്തിയ പഠനത്തിലെ കണ്ടെത്തല്‍.

സ്‌ട്രൈക്ക് റൊട്ടേഷന്‍

സ്‌ട്രൈക്ക് റൊട്ടേഷന്‍ നിയമത്തിലാണ് എംസിസി കാര്യമായ ഇടപെടല്‍ നടത്തിയിരിക്കുന്നത്. ഇനിമുതല്‍ ഒരു ബാറ്റ്‌സ്മാന്‍ ക്യാച്ച് നല്‍കി പുറത്തായാല്‍ പുതുതായി ഇറങ്ങുന്ന ബാറ്റ്‌സ്മാന്‍ വേണം അടുത്ത പന്തില്‍ സ്‌ട്രൈക്ക് ചെയ്യാനെന്നതാണ് അടുത്ത മാറ്റം. ഓവറിലെ അവസാന പന്തിലാണ് ഈ പുറത്താകലെങ്കിലും പുതിയ ബാറ്റ്‌സ്മാനാകും അടുത്ത ഓവറിലെ ആദ്യ പന്ത് നേരിടേണ്ടത്. നേരത്തെ ഇത്തരത്തില്‍ ഫീല്‍ഡര്‍ ക്യാച്ച് എടുക്കും മുമ്പ് ബാറ്റ്‌സ്മാന്‍മാര്‍ ക്രോസ് ചെയ്താല്‍ പുതിയ ബാറ്റ്‌സ്മാന്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലാണ് വരിക. ഫലത്തില്‍, നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നില്‍ക്കുന്ന താരം അവിടെത്തന്നെ തുടരും.

വൈഡ് നിര്‍ണയം

ആധുനിക ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്‍മാര്‍ നിരവധി പുതിയ ഷോട്ടുകള്‍ പരീക്ഷിക്കുന്നുണ്ട്. ഇത് മുന്‍നിര്‍ത്തി വൈഡ് നിര്‍ണയിക്കുന്ന നിയമത്തിലും എംസിസി മാറ്റം വരുത്തി. ബൗളര്‍മാരില്‍ ആശക്കുഴപ്പമുണ്ടാക്കാന്‍ റണ്ണപ്പിനിടെ ബാറ്റ്‌സ്മാന്‍മാര്‍ അനാവശ്യമായി ക്രീസില്‍ നിന്ന് മാറിക്കളിക്കാറുണ്ട്. ഇത്തരത്തില്‍ ബൗളര്‍ എറിയുന്ന പന്തുകള്‍ പലപ്പോഴും വൈഡ് വിളിക്കാറുമുണ്ട്. ഇനി ബൗളര്‍ റണ്ണപ്പ് തുടങ്ങിയാല്‍ ബാറ്റ്‌സ്മാന്‍ എവിടെയാണോ നില്‍ക്കുന്നത് അതിനനുസരിച്ചാകും വൈഡ് ബാധകമാകുക.

പകരം കളിക്കാരന്‍

എംസിസിയുടെ 1.3 നിയമമനുസരിച്ച് പകരക്കാരനായി ഇറങ്ങുന്ന കളിക്കാരുടെ കാര്യത്തിലും മാറ്റമുണ്ട്. പകരക്കാരായി ഇറങ്ങുന്ന താരങ്ങള്‍ ആര്‍ക്ക് പകരമാണോ ഇറങ്ങുന്നത് അവര്‍ക്ക് മുന്‍ കളിക്കാരനെ പോലെ തന്നെ പുറത്താക്കലുകളും മറ്റും സ്വന്തം പേരില്‍ തന്നെ ലഭിച്ചതായി കണക്കാക്കും.

Content Highlights: marylebone cricket club has made few changes cricket laws Mankading no longer unfair


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented