Marnus Labuschagne Photo Courtesy: AFP
സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ത്യയില്‍ നേരിടുന്നതാണ് തന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഓസ്ട്രേലിയയുടെ പുതിയ ബാറ്റിങ് വിസ്മയം മാര്‍നസ് ലെബുഷെയ്ന്‍. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ഈ പ്രസ്താവന.
''ഇന്ത്യയില്‍ കളിക്കുന്നത് എന്നും വെല്ലുവിളിയായിരിക്കും. ശക്തമായ ടീമാണവര്‍. അവര്‍ക്ക് മികച്ച ബാറ്റ്സ്മാന്മാരും ബൗളര്‍മാരുമുണ്ട്. ഒരു കളിക്കാരന്‍ എന്ന നിലയില്‍ സ്വയമറിയണമെങ്കില്‍ ഏറ്റവും വലിയ എതിരാളികളോട് ഏറ്റവും ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ കളിക്കണം'' -അദ്ദേഹം പറഞ്ഞു.
25-കാരനായ ലെബുഷെയ്ന്‍, കഴിഞ്ഞ അഞ്ച് ടെസ്റ്റില്‍ നാല് സെഞ്ചുറി നേടിയിരുന്നു. ന്യൂസീലന്‍ഡിനെതിരേ ഇരട്ടസെഞ്ചുറി നേടി. നവംബറിലാണ് ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം തുടങ്ങുന്നത്.
Content Highlights: Marnus Labuschagne Looks Forward to Testing Himself Against Tough India
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..