Image Courtesy: Cricket Australia
കാന്‍ബറ: ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കരാറില്‍ ഉള്‍പ്പെട്ട 20 അംഗ താരങ്ങളുടെ പട്ടിക പുറത്ത്. ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷ് കരാറില്‍ ഉള്‍പ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരന് ഷോണ്‍ മാര്‍ഷിനും ഉസ്മാന് ഖവാജയ്ക്കും കരാര്‍ നഷ്ടമായി. ഇവരുള്‍പ്പെടെ ആറു താരങ്ങളാണ് കഴിഞ്ഞ വര്‍ഷത്തെ കരാറില്‍ നിന്ന് പുറത്തായത്.
പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, മാര്‍ക്കസ് സ്റ്റോയിനിസ്, നഥാന്‍ കോള്‍ട്ടര്‍ നൈല്‍, മാര്‍ക്കസ് ഹാരിസ് എന്നിവരാണ് കരാര്‍ നഷ്ടപ്പെട്ട മറ്റ് താരങ്ങള്‍. ലോകകപ്പിലെ മോശം പ്രകടനമാണ് സ്റ്റോയിനിസിന് തിരിച്ചടിയായത്. ലോകകപ്പില്‍ ഭേദപ്പെട്ട പ്രകടനം നടത്താനായെങ്കിലും പിന്നീട് നടന്ന ആഷസ് പരമ്പരയില്‍ ഫോം മോശമായത് ഖവാജയ്ക്കും തിരിച്ചടിയായി.
കരാര്‍ ഇല്ല എന്നത് നിങ്ങള്‍ ഓസ്ട്രേലിയക്കായി കളിക്കാന്‍ യോഗ്യരല്ല എന്ന് അര്‍ഥമാക്കുന്നില്ലെന്ന് ചീഫ് സെലക്ടര്‍ ട്രെവര്‍ ഹോണ്‍സ് പറഞ്ഞു.
പോയവര്‍ഷം മികച്ച പ്രകടനം നടത്തിയ മാര്‍നസ് ലാബുഷെയ്ന് കരാറില്‍ ഉള്‍പ്പെടുമെന്ന കാര്യം ഉറപ്പായിരുന്നു.
ആഷ്ടണ്‍ അഗര്‍, ജോ ബേണ്‍സ്, അലക്സ് കാരി, പാറ്റ് കമ്മിന്‍സ്, ആരോണ്‍ ഫിഞ്ച്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, മാര്‍നസ് ലാബുഷെയ്ന്, നഥാന്‍ ലിയോണ്‍, മിച്ചെല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്, ടിം പെയ്ന്, ജെയിംസ് പാറ്റിന്സണ്, ജേ റിച്ചാര്ഡ്സണ്, കെയ്ന്‍ റിച്ചാര്ഡ്സണ്, സ്റ്റീവന്‍ സ്മിത്ത്, മിച്ചെല്‍ സ്റ്റാര്‍ക്ക്, മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ എന്നിവരാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരങ്ങള്‍.
Content Highlights: Marnus Labuschagne in Cricket Australia contract, Usman Khawaja among six axed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..