Photo: instagram.com/marnus3/
മെല്‍ബണ്‍: താനും ഭാര്യ റെബേക്കയും മാതാപിതാക്കളാകാനൊരുങ്ങുന്നതായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാര്‍നസ് ലബുഷെയ്ന്‍. ഇന്‍സ്റ്റാഗ്രാമില്‍ റെബേക്കയ്ക്ക് വിവാഹ വാര്‍ഷികാശംസ നേര്‍ന്നുള്ള പോസ്റ്റിലാണ് ലബുഷെയ്ന്‍ മറ്റൊരു സന്തോഷം കൂടി വെളിപ്പെടുത്തിയത്.
താരത്തിന്റെയും റെബേക്കയുടെയും അഞ്ചാം വിവാഹ വാര്‍ഷികമായിരുന്നു വെള്ളിയാഴ്ച. ഇതിന് ആശംസയറിയിച്ച് പങ്കുവെച്ച പോസ്റ്റില്‍ ഗര്‍ഭിണിയായ റെബേക്കയുടെ ചിത്രവും ലബുഷെയ്ന്‍ പങ്കുവെച്ചിട്ടുണ്ട്.
2018-ല്‍ യുഎഇയില്‍ പാകിസ്താനെതിരായ പരമ്പരയിലാണ് ലബുഷെയ്ന്‍ ഓസീസ് ടീമിനായി അരങ്ങേറ്റം കുറിച്ചത്. പരിക്കേറ്റ സ്റ്റീവ് സ്മിത്തിന് പകരം കണ്‍കറന്റ് സബ്സ്റ്റിറ്റിയൂട്ടായിട്ടായിരുന്നു താരത്തിന്റെ ടീം പ്രവേശനം. അതിനു ശേഷം ഓസീസിനായി 26 ടെസ്റ്റുകളും 16 ഏകദിനങ്ങളും താരം കളിച്ചിട്ടുണ്ട്.
Content Highlights: Marnus Labuschagne announced that he and his wife are soon going to become parents
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..