ഫഖര്‍ സമാന്റെ പേര് തെറ്റിപ്പറഞ്ഞ് വോ; ചിരിയടക്കാനാകാതെ ബ്രെറ്റ് ലീയും അവതാരകയും


ഓസ്‌ട്രേലിയ-പാകിസ്താന്‍ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തിലായിരുന്നു സംഭവം. ബ്രെറ്റ് ലീയും വോയും മൂന്നാം ദിവസത്തെ മത്സരം വിലയിരുത്തുകയായിരുന്നു.

അബുദാബി: ഏഷ്യയിലെ ആളുകളുടെ പേരുകള്‍ ഉച്ചരിക്കുക എന്നത് മറ്റ് രാജ്യത്തുള്ളവര്‍ക്ക് അത്ര എളുപ്പമല്ല. തിരിച്ചും അങ്ങനെ തന്നെ. ഇത്തരത്തില്‍ പാക് താരത്തിന്റെ പേരു പറയാന്‍ ശ്രമിച്ച് അക്കിടി പറ്റിയിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ മാര്‍ക്ക് വോയ്ക്ക്.

ഓസ്‌ട്രേലിയ-പാകിസ്താന്‍ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തിലായിരുന്നു സംഭവം. ബ്രെറ്റ് ലീയും വോയും മൂന്നാം ദിവസത്തെ മത്സരം വിലയിരുത്തുകയായിരുന്നു. ഇതിനിടെ പാക് ഓപ്പണര്‍ ഫഖര്‍ സമാന്റെ ബാറ്റിങ്ങിനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങുമ്പോഴാണ് വോ, താരത്തിന്റെ പേരു പറയാന്‍ തപ്പിത്തടഞ്ഞത്.

അപ്പോള്‍ തന്നെ ഇടപെട്ട ബ്രെറ്റ് ലീ, വോയ്ക്ക് പേര് ശരിയായി പറഞ്ഞു കൊടുത്തു. എന്നാല്‍ ഒന്ന്, രണ്ട് ശ്രമങ്ങള്‍ക്കു ശേഷമാണ് വോയ്ക്ക് ഫഖര്‍ സമാന്റെ പേര് പറയാനായത്. അപ്പോഴേയ്ക്കും ബ്രെറ്റ് ലീയും അവതാരകയും ചിരി തുടങ്ങിയിരുന്നു.

അതേസമയം രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് കൂറ്റന്‍ വിജയലക്ഷ്യമാണ് പാകിസ്താന്‍ ഉയര്‍ത്തിയിരിക്കുന്നത്. മൂന്നാം ദിനം രണ്ടാം ഇന്നിങ്സില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 400 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത പാകിസ്താന്‍ 538 റണ്‍സെന്ന വിജയലക്ഷ്യമാണ് ഓസ്ട്രേലിയക്കു മുന്നില്‍ വെച്ചത്.

മൂന്നാം ദിനം അവസാന സെഷനില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെന്ന നിലയിലാണ്. വിജയത്തിലേക്ക് അവര്‍ക്ക് ഇനിയും 491 റണ്‍സ് കൂടി വേണം.

Content Highlights: mark waugh gets fakhar zaman's name wrong brett-lee can't stop laughing

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented