ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഓള്‍റൗണ്ടര്‍ സ്‌റ്റോയിനിസ് കളിച്ചേക്കില്ല


സ്റ്റോയിനിസ് പുറത്തിരിക്കുന്ന സാഹചര്യം വന്നാല്‍ കാമറൂണ്‍ ഗ്രീനോ മോയിസ് ഹെന്റിക്കസോ ടീമില്‍ ഇടം നേടും.

മാർക്കസ് സ്‌റ്റോയിനിസ് | Photo: David Gray, AFP

സിഡ്‌നി: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയുടെ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസ് കളിച്ചേക്കില്ല. ആദ്യ ഏകദിനത്തിനിടെ പരിക്കുപറ്റിയതിനെത്തുടര്‍ന്നാണ് സ്റ്റോയിനിസ് രണ്ടാം ഏകദിനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.

ശരീരത്തിന്റെ ഇടതുവശത്ത് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് താരം ഇപ്പോള്‍ വിശ്രമത്തിലാണ്. ആദ്യ ഏകദിനത്തില്‍ സ്‌റ്റോയിനിസ് തന്റെ ഏഴാം ഓവറിലെ രണ്ടാം പന്ത് എറിയുമ്പോഴാണ് പരിക്ക് പറ്റിയത്. എന്നാല്‍ ഇത് ഗുരുതരമല്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പരിക്കേറ്റതിനെത്തുടര്‍ന്ന് താരം ഗ്രൗണ്ട് വിട്ടിരുന്നു. പകരം ഗ്ലെന്‍ മാക്സ്​വെല്ലാണ് സ്‌റ്റോയിനിസിന്റെ ഓവര്‍ പൂര്‍ത്തീകരിച്ചത്.

സ്റ്റോയിനിസ് പുറത്തിരിക്കുന്ന സാഹചര്യം വന്നാല്‍ കാമറൂണ്‍ ഗ്രീനോ മോയിസ് ഹെന്റിക്കസോ ടീമില്‍ ഇടം നേടും. ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസിസ് 66 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു.

Content Highlights: Marcus Stoinis Suffers Side Injury, In Doubt For Second ODI Against India

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented