ബ്രിസ്‌ബെയ്ന്‍: സിഡ്‌നി ടെസ്റ്റിനിടെ പരിക്കേറ്റ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ വില്‍ പുകോവ്‌സ്‌കി ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ കളിക്കില്ല. പകരം മാര്‍ക്കസ് ഹാരിസിനെ ഓസ്‌ട്രേലിയ ടീമില്‍ ഉള്‍പ്പെടുത്തി.
സിഡ്‌നിയില്‍ തന്റെ അരങ്ങേറ്റ ടെസ്റ്റിനിടെ താരത്തിന്റെ തോളിന് പരിക്കേല്‍ക്കുകയായിരുന്നു. വ്യാഴാഴ്ച ക്യാപ്റ്റന്‍ ടിം പെയ്‌നാണ് പുകോവ്‌സ്‌കി കളിക്കില്ലെന്ന കാര്യം അറിയിച്ചത്. സിഡ്‌നി ടെസ്റ്റിന്റെ അവസാന ദിവസം ഫീല്‍ഡില്‍ ഡൈവ് ചെയ്തപ്പോഴാണ് പുകോവസ്‌കിയ്ക്ക് പരിക്കേറ്റത്.
2019-ലെ ആഷസ് പരമ്പരയ്ക്കു ശേഷം പിന്നീട് ഇതാദ്യമായാണ് മാര്‍ക്കസ് ഹാരിസ് ഓസീസ് ടീമിലെത്തുന്നത്.
Content Highlights: Marcus Harris to replace injured Will Pucovski for Brisbane Test