കേപ്ടൗണ്‍: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. തെംബ ബാവുമയാണ് നായകന്‍. യുവതാരം മാര്‍ക്കോ ജാന്‍സണ്‍ ടീമിലിടം നേടി. ജനുവരി 19 മുതല്‍ 23 വരെയാണ് ഏകദിന പരമ്പര.

ഇടംകൈയന്‍ പേസറായ ജാന്‍സണ്‍ ആദ്യമായാണ് ഏകദിനടീമിലിടം നേടുന്നത്. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തതിന്റെ ബലത്തിലാണ് താരം ഏകദിന ടീമിലിടം നേടിയത്. 

പരിക്കേറ്റ പേസ് ബൗളര്‍ ആന്റിച്ച് നോര്‍ക്യെയ്ക്ക് പകരമാണ് ജാന്‍സണെ തിരഞ്ഞെടുത്തത്. ഇടുപ്പിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് നോര്‍ക്യെ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. വെറ്ററന്‍ താരം വെയ്ന്‍ പാര്‍നലും ടീമിലിടം നേടി. കേശവ് മഹാരാജാണ് സഹനായകന്‍.

ദക്ഷിണാഫ്രിക്കന്‍ ടീം: തെംബ ബാവുമ, കേശവ് മഹാരാജ്, ക്വിന്റണ്‍ ഡി കോക്ക്, സുബൈര്‍ ഹംസ, മാര്‍ക്കോ ജാന്‍സണ്‍, ജാന്നേമന്‍ മലാന്‍, സിസാന്‍ഡ മഗല, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ലുങ്കി എന്‍ഗിഡി, വെയ്ന്‍ പാര്‍നല്‍, ആന്‍ഡിലെ ഫെലുക്വായോ, ഡ്വെയ്ന്‍ പ്രെട്ടോറിയസ്, കഗിസോ റബാദ, തബ്‌റൈസ് ഷംസി, റാസി വാന്‍ ഡെര്‍ ഡ്യൂസ്സന്‍, കൈല്‍ വെറെയ്ന്‍

Content Highlights: Marco Jansen earns maiden ODI call-up, Nortje ruled out of series against India