സിഡ്നി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് ചരിത്ര നേട്ടം. വിദേശ ട്വന്റി-ട്വന്റി ഫ്രാഞ്ചൈസിയുമായി കരാറൊപ്പിടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടമാണ് ഹര്‍മന്‍പ്രീത് സ്വന്തമാക്കിയത്. ഓസ്ട്രേലിയയിലെ വനിതാ ബിഗ്ബാഷ് ലീഗില്‍ കളിക്കുന്ന സിഡ്നി തണ്ടറുമായാണ് ഹര്‍മന്‍പ്രീത് കരാറൊപ്പിട്ടത്. ബിഗ്ബാഷ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരാണ് സിഡ്നി തണ്ടര്‍.
വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് വിദേശ ക്ലബ്ബുകളുമായി കരാര്‍ ഒപ്പിടാനുള്ള അനുവാദം ജൂണിലാണ് ബി.സി.സി.ഐ നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ നായിക മിതാലി രാജ്, ഫാസ്റ്റ് ബൗളര്‍ ജുലാന് ഗോസ്വാമി എന്നിവരെ അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സ് സമീപിച്ചിരുന്നെങ്കിലും കരാറിലെത്താന്‍ ബി.സി.സി.ഐ അനുമതി നല്‍കിയിരുന്നില്ല.
''വളരെ സന്തോഷം നല്കുന്ന നിമിഷമാണിത്. വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിഗ്ബാഷ് ലീഗ് മികച്ച അടിത്തറയാണ് നല്‍കുന്നത്. സിഡ്നി തണ്ടറിന് കിരീടം നേടിക്കൊടുക്കുകയാണ് ലക്ഷ്യം'' ഹര്‍മന്‍പ്രീത് കൗര്‍ പ്രതികരിച്ചു.
ഹര്മന്പ്രീതിനെപ്പോലു താരത്തെ ടീമിലെത്തിച്ചത് വലിയ നേട്ടമാണെന്നും ഓസ്ട്രേലിയയില്‍ കളിക്കാന്‍ അനുമതി കൊടുത്ത ബി.സി.സി.ഐയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും സിഡ്നി തണ്ടര്‍ ജനറല്‍ മാനേജര്‍ നിക്ക് കുമ്മിന്‍സ് വ്യക്തമാക്കി.
രാജ്യത്തിനായി 118 മത്സരങ്ങള്‍ കളിച്ച ഹര്‍മന്‍പ്രീത് മികച്ച ഓള്‍റൗണ്ടറാണ്. 55 ഏകദിന മത്സരങ്ങളില്‍ രണ്ട് സെഞ്ചുറിയും എട്ട് അര്‍ദ്ധ സെഞ്ചുറിയും ഹര്‍മന്‍പ്രീത് നേടിയിട്ടുണ്ട്. അഡ്ലെയ്ഡില് ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് വിജയം സമ്മാനിച്ച പ്രകടനത്തിലൂടെയാണ് ഇരുപത്തിയേഴുകാരി ശ്രദ്ധിക്കപ്പെട്ടത്. 46 പന്തില്‍ നിന്ന് 31 റണ്‍സടിച്ച ഹര്‍മന്‍പ്രീതിന്റെ ഇന്നിങ്സായിരുന്നു മത്സരത്തില്‍ നിര്‍ണായകമായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..