ഇന്ത്യന്‍ നായകസ്ഥാനത്ത് ധോനിയുടെ ഭാവിയെ ചോദ്യം ചെയ്ത് ഗാംഗുലി


ധോനി കളി അവസാനിപ്പിക്കണമെന്നല്ല താന്‍ പറയുന്നത്. അദ്ദേഹം അന്താരാഷ്ട്ര മത്സരങ്ങളില്‍ നിര്‍ണായക താരമാണ്. ഇന്ത്യക്ക് ഇപ്പോഴും ധോനിയുടെ സാന്നിധ്യം ആവശ്യമാണെന്നും ഗാംഗുലി പറഞ്ഞു.

മുംബൈ: ഐപിഎല്ലില്‍ കന്നിടീമായ റൈസിംഗ് പുനെ സൂപ്പര്‍ ജയന്റ്‌സ് പുറത്താകൽ ഭീഷണിയിലാണ്. ടീം പുറത്തായാൽ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നത് ധോനിക്കായിരിക്കും. ക്യാപ്റ്റന്‍സി തന്ത്രങ്ങള്‍ ഏശാതെ വന്നതും മോശം ബാറ്റിംഗുമാണ് ധോനിക്ക് വിനയായിരിക്കുന്നത്. സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ടീം എെപിഎൽ ലേലത്തിൽ പ്രഥമപരിഗണന നല്‍കിയ താരം ധോനിയായിരുന്നു. പക്ഷെ, പത്ത് മത്സരങ്ങള്‍ക്ക് ശേഷം പുനെയ്ക്ക് ജയിക്കാനായത് മൂന്നു മത്സരങ്ങള്‍ മാത്രമാണ്. ഇനി ഒരു തോല്‍വി കൂടെ ഉണ്ടായാല്‍ ഐപിഎല്ലില്‍നിന്ന് പൂണെ പുറത്താകും. ഒമ്പത് മത്സരങ്ങളില്‍ ബാറ്റ് ചെയ്ത ധോനിക്ക് ആകെ നേടാനായത് 182 റണ്‍സ് മാത്രമാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്മാരില്‍ ഏറ്റവും പ്രഗല്‍ഭനെന്ന് വിലയിരുത്തപ്പെടുന്ന സൗരവ് ഗാംഗുലിയും ഇപ്പോള്‍ ധോനിയുടെ നായകസ്ഥാനത്തുള്ള ഭാവിയെ ചോദ്യം ചെയ്യുന്നുണ്ട്. ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ 2019 ലോകകപ്പും 2020 ടി20 ലോകകപ്പും മനസ്സില്‍ കണ്ടുകൊണ്ട് വേണം തിരഞ്ഞെടുപ്പ് നടത്താനെന്നും, ആ സമയത്തേക്ക് ധോനിയുടെ നായകത്വം മതിയാകുമോ എന്ന് ചിന്തിക്കണമെന്നും ഇന്ത്യാ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൗരവ് ഗാംഗുലി പറഞ്ഞു.

അതേസമയം, ധോനിയുടെ മോശം റണ്‍ സ്‌കോറിംഗിനെ ഗാംഗുലി ന്യായീകരിക്കുകയും ചെയ്തു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്ലില്‍നിന്ന് വിലക്കപ്പെടുകയും ധോനി പുതിയൊരു ഫ്രാഞ്ചൈസിയില്‍ എത്തിച്ചേരുകയും ചെയ്തതാണ് അദ്ദേഹത്തിന് വിനയായതെന്നാണ് ഗാംഗുലിയുടെ വിലയിരുത്തല്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ധോനിയില്‍നിന്ന് നായകസ്ഥാനം ഏറ്റെടുത്ത വിരാട് കോഹ്‌ലി ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെയുള്ള ആഭ്യന്തരമത്സരങ്ങളില്‍ നിര്‍ണായക നേട്ടം കൈവരിച്ചെന്നും ഗാംഗുലി പറഞ്ഞു.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി ധോനിയാണ് ഇന്ത്യയുടെ നായകന്‍. അദ്ദേഹത്തിന് ഇങ്ങനെ ഇനി എത്രകാലം കൂടെ പോകാന്‍ സാധിക്കുമെന്നും ഗാംഗുലി ചോദിച്ചു. ധോനി കളി അവസാനിപ്പിക്കണമെന്നല്ല താന്‍ പറയുന്നത്. അദ്ദേഹം അന്താരാഷ്ട്ര മത്സരങ്ങളില്‍ നിര്‍ണായകതാരമാണ്. ഇന്ത്യക്ക് ഇപ്പോഴും ധോനിയുടെ സാന്നിധ്യം ആവശ്യമാണെന്നും ഗാംഗുലി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


07:00

രണ്ട് ബാറ്ററികൾ വാങ്ങി നൽകി, ജയിലിൽ കഴിഞ്ഞത് 31 വർഷം; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented