ലോകകപ്പിനുശേഷം വിൻഡീസ് താരങ്ങൾ അതിരു കടന്നെന്ന് ഐ.സി.സി


ക്യപ്റ്റന്‍ ഡാരന്‍ സമ്മി അടക്കമുള്ള താരങ്ങൾ വിൻഡീസ് ക്രിക്കറ്റ് ബോർഡിനെ വിമർശിച്ചതാണ് എെ.സി.സി.യെ ചൊടിപ്പിച്ചത്

ദുബായ്: ലോക ട്വന്റി 20 ചാമ്പ്യന്മാരായ വെസ്റ്റിൻഡീസ് താരങ്ങൾക്കെതിരെ കടുത്ത വിമര്‍ശവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ക്യാപ്റ്റൻ അടക്കമുള്ള കളിക്കാർ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോര്‍ഡിനെതിരെ പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ചതാണ് എെ.സി.സി.യെ ചൊടിപ്പിച്ചത്. തിങ്കളാഴ്ച ഐ.സി.സി ആസ്ഥാനമായ ദുബായില്‍ നടന്ന യോഗത്തിലായിരുന്നു വിൻഡീസ് താരങ്ങൾക്കെതിരായ വിമർശം. ട്വന്റി 20 ലോകകപ്പിൽ കിരീടം സ്വന്തമാക്കിയ വെസ്റ്റ് ഇൻഡീസ് വനിതാ-പുരുഷ ടീമുകളെ അഭിനന്ദിക്കുന്നതിനോടൊപ്പമാണ് പല കളിക്കാരും മര്യദവിട്ട പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് ഐ.സി.സി വിമർശിച്ചത്.

കാെൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ഫൈനലിനുശേഷം ക്യാപ്റ്റൻ ഡാരൻ സമ്മിയാണ് ആദ്യം വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോര്‍ഡിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്. ഇതിന് തൊട്ടു പിന്നാലെ സഹതാരങ്ങളായ ഡ്വെയ്ന്‍ ബ്രാവോ, കിസ് ഗെയില്‍ തുടങ്ങിയവരും വിമർശവുമായി രംഗത്തുവന്നു. മത്സരശേഷം നടന്ന അഭിമുഖത്തിൽ സമ്മി രൂക്ഷമായ ഭാഷയിലാണ് ബോര്‍ഡിനെ വിമര്‍ശിച്ചത്. ഗ്രാനഡ പ്രധാനമന്ത്രിയും കരികോം (വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിന്റെ നടത്തിപ്പിനായി രൂപവത്കരിച്ച സമിതി) തലവനുമായ കെയ്ത്ത് മിച്ചലിന് നന്ദി പറഞ്ഞ സമ്മി ക്രിക്കറ്റ് ബോര്‍ഡ് കളിക്കാര്‍ക്ക് യാതൊരു പരിഗണനയും നല്‍കുന്നില്ലെന്നുമാണ് ആരോപിച്ചത്.

ഇംഗ്ലണ്ടുമായുള്ള ഫൈനലിന് മുന്‍പ് കെയ്ത്ത് മിച്ചല്‍ കളിക്കാര്‍ക്ക് പ്രചോദനമേകി സന്ദേശം അയച്ചിരുന്നു. എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡിലുള്ളവര്‍ കളിക്കാരെ ബന്ധപ്പെട്ടില്ലെന്നും സമ്മി ആരോപിച്ചിരുന്നു.

ക്രിക്കറ്റിലെ അച്ചടക്കം സംരക്ഷിക്കേണ്ടത് ക്രിക്കറ്റ് കൗണ്‍സിലിന്റെ ബാധ്യതയാണെന്നും ലോകകപ്പിനുശേഷം ചില വെസ്റ്റ് ഇൻഡീസ് കളിക്കാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും ഖേദകരമാണെന്നും യാതൊരു കാരണവശാലും കളിക്കാരുടെ ഭാഗത്തുനിന്നുമുള്ള ഇത്തരം നീക്കങ്ങള്‍ അനുവദിക്കുകയില്ലെന്നും എെ.സി.സി വാർത്താക്കുറിപ്പില്‍ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented