ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ കൂള്‍ എന്നാണ് മഹേന്ദ്ര സിങ് ധോനിയുടെ വിളിപ്പേര് തന്നെ. ഒരിക്കല്‍ പോലും കളിക്കിടയില്‍ ധോനി ദേഷ്യപ്പെടുന്നത് നമ്മള്‍ കണ്ടിട്ടില്ല. എന്നാല്‍ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരായ അവസാന ടിട്വന്റിയില്‍ ഇന്ത്യയുടെ വിജയശില്‍പിയായ ചാഹലിന് ധോനിയോട് കണക്കിന് ചീത്ത കിട്ടി.

ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ രണ്ടാം ഓവറില്‍ ചാഹല്‍ ഒരു റണ്ണൗട്ട് അവസരം നഷ്ടപ്പെടുത്തിയതാണ് ധോനിയെ ദേഷ്യം പിടിപ്പിച്ചത്. ഇംഗ്ലണ്ട് ഓപ്പണര്‍ സാം ബില്ലിങ്‌സിനെ ചാഹല്‍ പുറത്താക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു റണ്ണൗട്ട് അവസരം വന്നത്. 

ജോ റൂട്ട് മിഡ് ഓഫിലേക്ക് അടിച്ച ഷോട്ടില്‍ ഒരു റണ്ണു ഓടിയെടുക്കുന്നതിനിടയില്‍ വന്ന ആശയക്കുപ്പമാണ് റണ്ണൗട്ടിനുള്ള അവസരമുണ്ടാക്കിയത്. റൂട്ട് സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന് ഓടിയെങ്കിലും അല്‍പം മുന്നോട്ടു പോയ ശേഷം സംശയിച്ചു നിന്നു. ഈ സമയം ജെയ്‌സണ്‍ റോയ് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന് ഓടി സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് എത്താറായിരുന്നു. 

മിഡ്ഓഫിലെത്തിയ പന്ത് അപ്പോഴേക്കും മികച്ച ഫീല്‍ഡിങ്ങിലൂടെ കൈപ്പിടിയിലൊതുക്കി ക്യാപ്റ്റന്‍ വിരാട് കോലി അത് ചാഹലിന് കൈമാറി. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ സ്റ്റമ്പ് ഇളളി ജെയ്‌സണ്‍ റോയിയെ ഔട്ടാക്കുന്നതിന് പകരം ചാഹല്‍ പന്ത് ധോനിക്ക് കൈമാറി. ധോനി സ്റ്റമ്പ് ചെയ്തപ്പോഴേക്കും തൊട്ടടുത്തുണ്ടായിരുന്ന റൂട്ട് ക്രീസില്‍ ബാറ്റ് കുത്തി. ആ സമയം മുതലെടുത്ത് ജെയ്‌സണ്‍ റോയ് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെത്തുകയും ചെയ്തു. 

ചാഹല്‍ കാണിച്ച വിഡ്ഡിത്തം ധോനിക്ക് ക്ഷമിക്കാനാകുമായിരുന്നില്ല. തുടര്‍ന്ന് നിരാശ മറച്ചു വെക്കാതെ ധോനി ചാഹലിനെ നോക്കി ഉറക്കെ ആക്രോശിക്കുകയായിരുന്നു. പക്ഷേ പിന്നീട് ചാഹല്‍ ഇന്ത്യയുടെ വിജയശില്‍പിയാകുന്നതാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കണ്ടത്. നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ചാഹല്‍ ടിട്വന്റിയില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവും പുറത്തെടുത്തു.

ചാഹലിന്റെ വിക്കറ്റുകള്‍