എന്തൊക്കെ പ്രതീക്ഷകളായിരുന്നു എല്ലാം വെറുതെയായി, ധോനിയുടെ വാര്‍ത്താസമ്മേളനം മാര്‍ക്കറ്റിങ്ങിനായി


ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനം രാജിവെയ്ക്കാനാണ് വാര്‍ത്താസമ്മേളനമെന്ന് പലരും വിധിയെഴുതി.

Photo: PTI

ന്യൂഡല്‍ഹി: 2022 സെപ്റ്റംബര്‍ 25 ന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റായ മഹേന്ദ്ര സിങ് ധോനി ഒരു വാര്‍ത്താ സമ്മേളനം വെയ്ക്കുന്നു. ഈ വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കായികപ്രേമികളെല്ലാം ധോനി എന്താണ് പറയാനുദ്ദേശിക്കുന്നത് എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാരംഭിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ധോനി വാര്‍ത്താ സമ്മേളനം നടത്തിയിട്ടില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനം രാജിവെയ്ക്കാനാണ് വാര്‍ത്താസമ്മേളനമെന്ന് പലരും വിധിയെഴുതി. മറ്റുചിലര്‍ ധോനി പരിശീലകനായി സ്ഥാനമേല്‍ക്കുന്ന വാര്‍ത്തയാണ് പുറത്തുവിടുന്നതെന്ന് സ്വപ്‌നം കണ്ടു. എന്നാല്‍ എല്ലാ അഭ്യൂഹങ്ങളെയും കാറ്റില്‍ പറത്തി ധോനി പറയാനാരംഭിച്ചു.

വാര്‍ത്താ സമ്മേളനം ഒരു ബിസ്‌കറ്റ് കമ്പനിയുടെ മാര്‍ക്കറ്റ് തന്ത്രമായിരുന്നു. ബിസ്‌കറ്റ് കമ്പനിയുമായി സഹകരിച്ചാണ് ധോനി വാര്‍ത്താസമ്മേളനം നടത്തിയത്. ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ അതേ വര്‍ഷമാണ് രാജ്യത്ത് ഈ ബിസ്‌കറ്റ് കമ്പനി അവതരിപ്പിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടുള്ള 2011-ലെ നിമിഷങ്ങള്‍ തിരികെകൊണ്ടുവരാനായാണ് ധോനി വാര്‍ത്താ സമ്മേളനം നടത്തിയത്. ഏതായാലും ബിസ്‌കറ്റ് കമ്പനി ആഗ്രഹിച്ചപോലെ ധോനിയുടെ വാര്‍ത്താസമ്മേളനവും മാര്‍ക്കറ്റിങ്ങും എല്ലാ കായിക പ്രേമികളുടെയും ഇടയില്‍ ചര്‍ച്ചയായി. പുതിയൊരു ബിസ്‌കറ്റിന്റെ ലോഞ്ചും താരം നിര്‍വഹിച്ചു.

Content Highlights: ms dhoni, dhoni press meet, dhoni, mahendra singh dhoni, dhoni cricket, sports news, cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented