ജീവിക്കാനൊരു ജോലി തരൂവെന്ന്‌ കാംബ്ലി; മാസം ഒരു ലക്ഷം ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് വ്യവസായി 


വിനോദ് കാംബ്ലി. ഫോട്ടോ:പി.ടി.ഐ

മുംബൈ: ബിസിസിഐ നല്‍കുന്ന പെന്‍ഷന്‍ മാത്രമാണ് ഏക വരുമാനമെന്നും ജീവിതം കഷ്ടപ്പാടിലാണെന്നും പറഞ്ഞതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലിക്ക് സഹായ വാഗ്ദാനവുമായി മഹാരാഷ്ട്രയില്‍ നിന്നുള്ള വ്യവസായി. സഹ്യാദ്രി ഇന്‍ഡസ്ട്രി ഗ്രൂപ്പിന്റെ ധനകാര്യവിഭാഗത്തില്‍ മാസം ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലി കാംബ്ലിക്ക് ലഭിച്ചതായിട്ടാണ്‌ റിപ്പോര്‍ട്ടുകള്‍.

അന്‍പതാം വയസ്സില്‍ ജീവിതത്തിലെ സാമ്പത്തികപ്രയാസങ്ങളെക്കുറിച്ച് കാംബ്ലി പറഞ്ഞത് നേരത്തെ വാര്‍ത്തയായിരുന്നു. ജീവിതം കഷ്ടപ്പാടിലാണെന്നും എന്തെങ്കിലും ജോലിവേണമെന്നും കാബ്ലി പറഞ്ഞിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ.) നല്‍കുന്ന 30,000 രൂപ പെന്‍ഷന്‍ മാത്രമാണ് വരുമാനമെന്നും അതുകൊണ്ട് കുടുംബജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പ്രയാസമാണെന്നും ഒരു ഇംഗ്ലീഷ് മാധ്യത്തിനു നല്‍കിയ അഭിമുഖത്തില്‍ കാംബ്ലി പറഞ്ഞിരുന്നു.

''ഞാന്‍ വിരമിച്ച ക്രിക്കറ്ററാണ്. ബി.സി.സി.ഐ.യുടെ പെന്‍ഷന്‍ മാത്രമാണ് ഏകവരുമാനം. എന്റെ ഒന്നിച്ച് കളിച്ച പലരും ഇന്ന് പരിശീലകരായുണ്ട്. അവര്‍ക്കൊപ്പം എന്നെയും പരിഗണിക്കണമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് അഭ്യര്‍ഥിക്കുന്നു.'' -കാംബ്ലി പറഞ്ഞു. ക്രിക്കറ്റ് അനുബന്ധ അസൈന്‍മെന്റുകള്‍ ലഭിക്കാനായി കാത്തിരിക്കുകയാണെന്നും മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി. സച്ചിന് എല്ലാം അറിയാമെന്നും പക്ഷേ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: Maharashtra Businessman Offers Vinod Kambli INR 1 Lakh Per Month Job


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented