സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി


മഹാരാഷ്ട്രയാണ് കേരളത്തിനെ കീഴടക്കിയത്

കേരള ക്രിക്കറ്റ് ടീം | Photo: KCA

മുല്ലന്‍പുര്‍: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി. മഹാരാഷ്ട്രയാണ് കേരളത്തിനെ കീഴടക്കിയത്. 40 റണ്‍സിനാണ് കേരളത്തിന്റെ തോല്‍വി. മഹാരാഷ്ട്ര ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളത്തിന് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച മഹാരാഷ്ട്ര നിശ്ചിത ഓവറില്‍ വെറും നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 167 റണ്‍സെടുത്തു. നായകനും ഓപ്പണറും ഇന്ത്യന്‍ ടീം അംഗവുമായ ഋതുരാജ് ഗെയ്ക്‌വാദിന്റെ സെഞ്ചുറിയാണ് മഹാരാഷ്ട്രയ്ക്ക് തുണയായത്. ഗെയ്ക്‌വാദ് വെറും 68 പന്തുകളില്‍ നിന്ന് എട്ട് ഫോറിന്റെയും ഏഴ് സിക്‌സിന്റെയും അകമ്പടിയോടെ 114 റണ്‍സാണ് അടിച്ചെടുത്തത്. 31 റണ്‍സെടുത്ത പി.എച്ച് ഷായും നന്നായി ബാറ്റുചെയ്തു.കേരളത്തിനായി സിജോമോന്‍ ജോസഫ് നാലോവറില്‍ വെറും 18 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നുവിക്കറ്റെടുത്തപ്പോള്‍ കെ.എം. ആസിഫ് ഒരു വിക്കറ്റ് സ്വന്തമാക്കി.

168 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി ഓപ്പണര്‍ രോഹന്‍ എസ്. കുന്നുമ്മല്‍ മാത്രമാണ് തിളങ്ങിയത്. രോഹന്‍ 44 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 58 റണ്‍സെടുത്തു. 18 റണ്‍സെടുത്ത് പുറത്താവാതെ നിന്ന സിജോമോന്‍ ജോസഫാണ് രണ്ടാം ടോപ് സ്‌കോറര്‍. ഏഴ് ബാറ്റര്‍മാര്‍ക്ക് രണ്ടക്കം പോലും കാണാനായില്ല. സൂപ്പര്‍ താരം സഞ്ജു സാംസണ്‍ (3), വിഷ്ണു വിനോദ് (10), മുഹമ്മദ് അസ്ഹറുദ്ദീന്‍ (5), സച്ചിന്‍ ബേബി (4), അബ്ദുള്‍ ബാസിത് (5) എന്നിവര്‍ നിരാശപ്പെടുത്തി.

മഹാരാഷ്ട്രയ്ക്ക് വേണ്ടി എസ്. എസ്. ബച്ചവ് നാലോവറില്‍ 11 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നുവിക്കറ്റെടുത്തു. എ.എന്‍. കാസി രണ്ടുവിക്കറ്റെടുത്തപ്പോള്‍ ഹംഗരേക്കര്‍, എസ്.എം. കാസി എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

കഴിഞ്ഞ മത്സരത്തില്‍ കേരളത്തെ സര്‍വീസസ് 12 റണ്‍സിന് കീഴടക്കിയിരുന്നു. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ വിജയിച്ചാണ് കേരളം ടൂര്‍ണമെന്റില്‍ തുടങ്ങിയത്. അരുണാചല്‍ പ്രദേശ്, ഹരിയാണ, കര്‍ണാടക എന്നീ ടീമുകളെ കേരളം തോല്‍പ്പിച്ചിരുന്നു.

Content Highlights: kerala cricket team, syed mushtaq ali trophy kerala, sanju samson, kca, kerala vs maharashtra, sport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented