കെഎൽ രാഹുലും ഹാർദിക് പാണ്ഡ്യയും | Photo: BCCI
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ പുതിയ ഫ്രാഞ്ചൈസിയായ ലഖ്നൗ ടീം മൂന്നു താരങ്ങളെ ടീമിലെടുത്തു. കെ.എല്‍. രാഹുല്‍, ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ്, ലെഗ് സ്പിന്നര്‍ രവി ബിഷ്ണോയി എന്നിവരെയാണ് സ്വന്തമാക്കിയത്. മെഗാലേലത്തിനുമുമ്പ് മൂന്നു താരങ്ങളെ ടീമുകള്‍ക്ക് തിരഞ്ഞെടുക്കാം.
രാഹുലിന് 15 കോടിയും സ്റ്റോയിനിസിന് 11 കോടിയും ബിഷ്ണോയിക്ക് നാലുകോടിയുമാണ് മുടക്കുക. അടുത്തമാസം ബെംഗളൂരുവില്‍ നടക്കുന്ന മെഗാലേലത്തില്‍ ലഖ്നൗ ടീമിന് 60 കോടി ബാക്കിയുണ്ടാവും.
കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹാര്‍ദിക് പാണ്ഡ്യ മറ്റൊരു പുതിയ ഫ്രാഞ്ചൈസിയായ അഹമ്മദാബാദിന്റെ ക്യാപ്റ്റന്‍ ആയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. അഫ്ഗാന്‍ താരം റാഷിദ് ഖാന്‍, യുവതാരം ശുഭ്മാന്‍ ഗില്‍ എന്നിവരേയും അഹമ്മദാബാദ് സ്വന്തമാക്കിയതായാണ് സൂചന. കഴിഞ്ഞ സീസണില്‍ റാഷിദ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലും ശുഭ്മാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലുമാണ് കളിച്ചത്.
അതേസമയം, ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ഐ.പി.എല്ലില്‍ കളിക്കില്ല. മെഗാ താരലേലത്തില്‍നിന്ന് അദ്ദേഹം പിന്മാറി. അടുത്ത സീസണില്‍ ഇംഗ്ലണ്ടിന്റെ കളികള്‍ക്കായി ഒരുങ്ങുന്നതിനാണ് ഐ.പി.എലില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് സ്റ്റോക്‌സ് പറഞ്ഞു.
Content Highlights: Lucknow IPL franchise picks up Rahul, Stoinis and Bishnoi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..