സ്മൃതി മന്ദാന. Photo: PTI
മുംബൈ: ക്വാറന്റൈനിടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. #AskSmriti എന്ന ഹാഷ്ടാഗില്‍ ട്വിറ്ററിലൂടെയായിരുന്നു മന്ദാന ആരാധകരുമായി സംവദിച്ചത്. ഇന്ത്യയില്‍ ഏറെ ആരാധകരുള്ള സ്മൃതിയോട് വിവാഹത്തെ കുറിച്ചും സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ചുമെല്ലാമായിരുന്നു ആരാധകര്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്.
ജീവിതപങ്കാളിയെ കുറിച്ചുള്ള സങ്കല്‍പം എന്താണ് എന്നായിരുന്നു അനികെത് ബരയ്യ എന്ന ആരാധകന്റെ ചോദ്യം. അദ്ദേഹം തന്നെ സ്നേഹിക്കുന്ന ആളാകണമെന്ന തമാശ കലര്‍ന്ന ഉത്തരമാണ് സ്മൃതി നല്‍കിയത്. സ്മൃതിക്ക് സിനിമയില്‍ അഭിനയിക്കാനുള്ള സൗന്ദര്യമുണ്ടെന്നും നായികയായി അഭിനയിക്കാത്തത് എന്താണെന്നുമായിരുന്നു മറ്റൊരു ആരാധകന്റെ ചോദ്യം. 'ഞാന്‍ അഭിനയിച്ച സിനിമ പുറത്തിറങ്ങിയാല്‍ തിയേറ്ററിലേക്ക് ആരെങ്കിലും വരുമെന്ന് ഞാന്‍ കരുതുന്നില്ല'-സ്മൃതി മറുപടി നല്‍കി.
പ്രണയ വിവാഹമാണോ അറേഞ്ച്ഡ് വിവാഹമാണോ സ്മൃതിക്ക് ഇഷ്ടം എന്നായിരുന്നു മറ്റൊരു ചോദ്യം. ഇതിന് 'ലൗവ്-റേഞ്ച്ഡ്' എന്നാണ് സ്മൃതി ഉത്തരം നല്‍കിയത്. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചതാണ് ജീവിതത്തില്‍ എന്നെന്നും ഓര്‍മിക്കുന്ന നിമിഷമെന്നും സ്മൃതി പറയുന്നു.
content highlights: love marriage or arrange marriage, smriti mandhana reveals in twitter chat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..