ന്യൂഡൽഹി: ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയും ന്യൂസീലൻഡ് പേസ് ബൗളർ ട്രെന്റ് ബോൾട്ടും തമ്മിലായിരിക്കും യഥാർഥ പോരാട്ടമെന്ന് ഇന്ത്യയുടെ മുൻതാരം വീരേന്ദർ സെവാഗ്. ബോൾട്ടിന്റെ ഓപ്പണിങ് സ്പെൽ  രോഹിത് ശർമ അതിജീവിച്ചാൽ പിന്നെ കാത്തിരിക്കുന്നത് ബാറ്റിങ് വിരുന്നായിരിക്കുമെന്നും സെവാഗ് പറയുന്നു.

'ഗംഭീര ബാറ്റ്സ്മാനാണ് രോഹിത്. 2014-ൽ ഇംഗ്ലണ്ടിൽ രോഹിത് ടെസ്റ്റ് കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ രോഹിത് റൺസ് കണ്ടെത്തുമെന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല. മറ്റേതൊരു ഓപ്പണറേയും പോലെ ആദ്യ 10 ഓവർ സൂക്ഷിച്ചുകളിക്കണം. തന്റെ സ്ട്രോക്കുകളുടെ റേഞ്ച് പ്രദർശിപ്പിക്കാൻ രോഹിതിന് അവസരം ലഭിക്കും.'- സെവാഗ് പറയുന്നു.

മുൻ ക്രിക്കറ്റ് താരങ്ങളും കമന്റേറ്റർമാരും പറയുന്നതുകേട്ട് ഋഷഭ് പന്ത് വ്യാകുലപ്പെടേണ്ടെന്നും സ്വന്തം ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമാണ് ഋഷഭ് ചെയ്യേണ്ടതെന്നും സെവാഗ് കൂട്ടിച്ചേർത്തു.

Content Highlights: Looking forward to Trent Boult vs Rohit Sharma contest says Virender Sehwag