Photo: twitter.com|mipaltan
മുംബൈ: സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറിനെ ടീമിലെടുത്തത് അദ്ദേഹത്തിന്റെ കഴിവിന്റെ അടിസ്ഥാനത്തിലാണെന്ന് മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മഹേല ജയവര്‍ധനെ. ഇന്നലെ നടന്ന ഐ.പി.എല്‍ താര ലേലത്തില്‍ 20 ലക്ഷത്തിലാണ് അര്‍ജുനിനെ മുംബൈ ടീമിലെത്തിച്ചത്.
ഓള്‍റൗണ്ടറായ അര്‍ജുന്‍ ഈയിടെ മുംബൈ സീനിയര്‍ ടീമില്‍ ഇടം നേടിയിരുന്നു. 21 വയസ്സുകാരനായ താരം മുംബൈ ഇന്ത്യന്‍സിലെത്തിയതില്‍ സന്തോഷമുണ്ടെന്ന് ടീമിന്റെ പരിശീലകന്‍ മഹേല ജയവര്‍ധനെ പറഞ്ഞു.
' അര്‍ജുനെ ടീമിലെത്തിച്ചതില്‍ സന്തോഷമുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി താരം നന്നായി അധ്വാനിക്കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സിനുവേണ്ടി കഴിഞ്ഞ സീസണില്‍ നെറ്റ്‌സില്‍ ബൗള്‍ ചെയ്യാന് അര്‍ജുന്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റെ കഴിവിന്റെ ബലത്തിലാണ് ഞങ്ങള്‍ ആകൃഷ്ടരായത്. പക്ഷേ അര്‍ജുന് വലിയ ഉത്തരവാദിത്വമാണുള്ളത്. അച്ഛനേക്കാള്‍ മികച്ച താരമാകാന്‍ അര്‍ജുന് സാധിക്കും.'- ജയവര്‍ധനെ വ്യക്തമാക്കി.
മുന്‍ ഇന്ത്യന്‍ താരവും മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് പരിശീലകനുമായ സഹീര്‍ ഖാനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അര്‍ജുനെ ടീമിലെത്തിച്ചതെന്നും ജയവര്‍ധനെ പറഞ്ഞു. അര്‍ജുനെ അഭിനന്ദിച്ച് സഹീര്‍ഖാനും രംഗത്തെത്തിയിരുന്നു.
Content Highlights: Looked purely at Arjun Tendulkar's skill sets says Mahela Jayawardene
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..