ചന്ദ്രകാന്ത് പണ്ഡിറ്റ്; രഞ്ജി ട്രോഫിയിലെ അലക്‌സ് ഫെര്‍ഗൂസന്‍


മധ്യപ്രദേശ് ക്യാപ്റ്റൻ ആദിത്യ ശ്രീവാസ്തവയും കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റും രഞ്ജി ട്രോഫിയിൽ ചുംബിക്കുന്നു | Photo: PTI

1998-99 സീസണിലെ രഞ്ജി ഫൈനലില്‍ മധ്യപ്രദേശ് കര്‍ണാടകയോട് തോറ്റുമടങ്ങിയപ്പോള്‍ ഒരു കളിക്കാരന്റെ കരിയറും അതിനൊപ്പം അവസാനിച്ചു. അന്ന് കണ്ണീരോടെ മടങ്ങിയ ആള്‍ ഞായറാഴ്ച മധ്യപ്രദേശ് ടീമിന്റെ ഡ്രസിങ് റൂമിലിരുന്ന് ഒരിക്കല്‍ക്കൂടി കരഞ്ഞു. അതേ ഗ്രൗണ്ടില്‍. അതേ ടീമിനൊപ്പം. അന്ന് നിരാശകൊണ്ടാണെങ്കില്‍ ഇപ്പോള്‍ സന്തോഷംകൊണ്ട്. അന്ന് മധ്യപ്രദേശിന്റെ ക്യാപ്റ്റനും ഇപ്പോള്‍ കോച്ചുമായ ചന്ദ്രകാന്ത് പണ്ഡിറ്റ് !

1998-99 ഫൈനലില്‍ അന്ന് ഒന്നാം ഇന്നിങ്സില്‍ 75 റണ്‍സ് ലീഡ് നേടിയ ശേഷമാണ് മധ്യപ്രദേശ് കര്‍ണാടകയോട് തോറ്റത്. അന്ന് പണ്ഡിറ്റ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. പക്ഷേ, ക്രിക്കറ്റ് ഉപേക്ഷിച്ചില്ല. പില്‍ക്കാലത്ത് ഇന്ത്യന്‍ ആഭ്യന്തരക്രിക്കറ്റിന്റെ മനസ്സും മര്‍മവുമറിയുന്ന പരിശീലകനായി മാറി. കളിക്കാരന്‍ എന്നനിലയ്ക്ക് അന്ന് കിട്ടാതെപോയ കിരീടം പരിശീലകനായി നേടുന്നത് ഇത് ആറാംവട്ടം. നേരത്തേ മുംബൈക്കൊപ്പം മൂന്നും വിദര്‍ഭയ്‌ക്കൊപ്പം രണ്ടും കിരീടങ്ങള്‍ നേടിയിരുന്നു. ഇത്രയും രഞ്ജി കിരീടം നേടിയ മറ്റൊരു കോച്ച് ഇല്ല. അതിനിടെ കേരള ക്രിക്കറ്റ് ഡയറക്ടറായും എത്തി.

മധ്യപ്രദേശിന്റെ വിജയത്തിനു പിന്നാലെ ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക്ക് ചന്ദ്രകാന്ത് പണ്ഡിറ്റിനെ രഞ്ജി ട്രോഫിയിലെ അലക്‌സ് ഫെര്‍ഗൂസന്‍ എന്നാണ് വിശേഷിപ്പിച്ചത്.

മഹാരാഷ്ട്രക്കാരനായ പണ്ഡിറ്റ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇന്ത്യക്കുവേണ്ടി 36 ഏകദിനവും അഞ്ചു ടെസ്റ്റും കളിച്ചിട്ടുണ്ട്. ഫസ്റ്റ്ക്ലാസില്‍ മുംബൈ, മധ്യപ്രദേശ് ടീമുകള്‍ക്കായി കളിച്ചു. 'ആറുവര്‍ഷത്തോളം ഞാന്‍ കളിച്ച മധ്യപ്രദേശ് ടീമിലേക്ക് കോച്ചായി ക്ഷണിച്ചപ്പോള്‍ ടീമില്‍ സൂപ്പര്‍താരങ്ങളൊന്നും ഉണ്ടായിരുന്നില്ല. അവിടെ മികച്ച ക്രിക്കറ്റ് സംസ്‌കാരം വളര്‍ത്തിയെടുക്കാനാണ് ശ്രമിച്ചത്. ഈ കിരീടം, മറ്റെല്ലാ വിജയങ്ങളെക്കാളും എനിക്ക് സന്തോഷം നല്‍കുന്നു' - വിജയത്തിനുശേഷം പണ്ഡിറ്റ് പ്രതികരിച്ചു.

Content Highlights: Legendery coach Chandrakant Pandit the man behind Madhya Pradesh first-ever Ranji title

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022

Most Commented