
Image Courtesy: Cricket Australia
മെല്‍ബണ്‍: ക്രിക്കറ്റ് ഓസ്ട്രേലിയ സി.ഇ.ഒ കെവിന് റോബര്‍ട്ട്സ് രാജിവെച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി റോബര്‍ട്ട്സ് എടുക്കുന്ന തീരുമാനങ്ങള്‍ക്കെതിരേ മറ്റ് അംഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് നടപടി.
കെവിന് റോബര്‍ട്ട്സ് രാജിവെച്ച കാര്യം ക്രിക്കറ്റ് ഓസ്ട്രേലിയ ചെയര്മാന് ഏള് എഡ്ഡിങ്സ് സ്ഥിരീകരിച്ചു. റോബര്‍ട്ട്സിന് പകരമായി ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ സി.ഇ.ഒ ആയ നിക്ക് ഹോക്ക്ലെയെ താത്കാലിക ചുമതല ഏല്‍പ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സംഘടനയെ ബാധിച്ച പ്രശ്നങ്ങള്‍ മറികടന്ന് മുന്നേറാന്‍ ബോര്‍ഡിന് ഇത്തരമൊരു മാറ്റം ആവശ്യമായിരുന്നുവെന്നും എഡ്ഡിങ്സ് കൂട്ടിച്ചേര്‍ത്തു. നേതൃമാറ്റത്തിനുള്ള ശരിയായ സമയം ഇതുതന്നെയാണെന്ന് കെവിന് റോബര്‍ട്ട്സും സമ്മതിച്ചതായി അദ്ദേഹം അറിയിച്ചു.
കോവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സി.എ ഹെഡ് ഓഫീസിലെ 80 ശതമാനം ജീവനക്കാര്‍ക്ക് താത്കാലിക അവധി നല്‍കാനുള്ള റോബര്‍ട്ട്സിന്റെ തീരുമാനമാണ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.
കൂടുതല്‍ ചെലവ് ചുരുക്കല്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ റോബര്‍ട്ട്സ് ശ്രമിച്ചുവെങ്കിലും സി.എയുടെ എക്സിക്യൂട്ടീവ് ബോര്‍ഡിലേക്ക് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്ന സ്റ്റേറ്റ് അസോസിയേഷനുകള്‍ ഗ്രാന്റുകള്‍ വെട്ടിക്കുറയ്ക്കാനുള്ള ഭരണസമിതി തീരുമാനത്തിനെതിരേ രംഗത്തെത്തിയിരുന്നു.
Content Highlights: leadership criticism Cricket Australia chief executive Kevin Roberts resigns
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..