കൊളംബോ: മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ കുശാല്‍ പെരേര ഇന്ത്യയ്‌ക്കെതിരായ നിശ്ചിത ഓവര്‍ പരമ്പരയില്‍ നിന്ന് പുറത്ത്. 

വലത് തോളിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. 

അതേസമയം ഇടത് കണങ്കാലിനേറ്റ പരിക്ക് കാരണം ഫാസ്റ്റ് ബൗളര്‍ ബിനുര ഫെര്‍ണാണ്ടോയ്ക്കും പരമ്പര നഷ്ടമാകും. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഫെര്‍ണാണ്ടോയ്ക്ക് ഏകദിന പരമ്പര മാത്രമേ നഷ്ടമാകൂ.

ജൂലായ് 18 മുതലാണ് ഇന്ത്യ - ശ്രീലങ്ക പരമ്പര ആരംഭിക്കുന്നത്.

Content Highlights: Kusal Perera out of entire India tour