പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ നിരയില്‍ ആ താരം ഉണ്ടാകില്ല; ടീമിനെ പ്രവചിച്ച് ഗാവസ്‌ക്കര്‍


ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ് തുടങ്ങി മൂന്ന് പേസര്‍മാരുമായി ഇറങ്ങുന്നതാകും ഇന്ത്യയുടെ പരിഗണനയെന്നും ഗാവസ്‌ക്കര്‍ കൂട്ടിച്ചേര്‍ത്തു

Photo: twitter.com|BCCI

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരേ അഹമ്മദാബാദില്‍ ഫെബ്രുവരി 24-ന് ആരംഭിക്കാനിരിക്കുന്ന ഡേ-നൈറ്റ് ടെസ്റ്റിനുള്ള ടീമിനെ പ്രവചിച്ച് മുന്‍ താരം സുനില്‍ ഗാവസ്‌ക്കര്‍.

കുല്‍ദീപ് യാദവിന് ടീമിലെ സ്ഥാനം നഷ്ടമായേക്കുമെന്നും പകരം ജസ്പ്രീത് ബുംറ ടീമില്‍ ഇടംപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ് തുടങ്ങി മൂന്ന് പേസര്‍മാരുമായി ഇറങ്ങുന്നതാകും ഇന്ത്യയുടെ പരിഗണനയെന്നും ഗാവസ്‌ക്കര്‍ കൂട്ടിച്ചേര്‍ത്തു.

കുല്‍ദീപിന് പകരം ബുംറ ടീമിലെത്തുന്നതാകും ഏക മാറ്റമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അശ്വിനും അക്ഷര്‍ പട്ടേലും കളിക്കും. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് സാധ്യതയുണ്ടെങ്കിലും താരത്തിന്റെ ബൗള്‍ ചെയ്യാനുള്ള ഫിറ്റ്‌നസില്‍ ഗാവസ്‌ക്കര്‍ സംശയം പ്രകടിപ്പിച്ചു.

പിച്ചിന്റെ സ്വഭാവം കണക്കിലെടുത്താവും ഇന്ത്യ പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുക. മൊട്ടേറയിലെ പിച്ച് എങ്ങനെയായിരിക്കുമെന്ന് അറിയില്ല. എങ്കിലും മൂന്നു പേസര്‍മാരുള്‍പ്പെടുന്ന ബൗളിങ് കോമ്പിനേഷനായിരിക്കും ഇന്ത്യ പരീക്ഷിക്കുകയെന്നാണ് തോന്നുന്നതെന്നും ഗാവസ്‌ക്കര്‍ വ്യക്തമാക്കി.

Content Highlights: Kuldeep Yadav may find himself out of the team for pink-ball Test says Sunil Gavaskar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section




Most Commented